ദുബൈ ടാക്സികളിൽ ഏർപെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിൻവലിക്കുന്നു
ഇനി മുതൽ ടാക്സികളിൽ മൂന്നു പേർക്ക് യാത്ര ചെയ്യാമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മൂന്നാമത്തെയാൾ 15 വയസിന് താഴെയുള്ളയാളായിരിക്കണമെന്നും നിര്‍ദേശമുണ്ട്

ദുബൈ ടാക്സികളിൽ ഏർപെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിൻവലിക്കുന്നു. ഇനി മുതൽ ടാക്സികളിൽ മൂന്നു പേർക്ക് യാത്ര ചെയ്യാമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മൂന്നാമത്തെയാൾ 15 വയസിന് താഴെയുള്ളയാളായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
കോവിഡ് മൂലം സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ദുബൈ ടാക്സികളിൽ രണ്ടു പേർക്ക് മാത്രമായി യാത്ര നിജപ്പെടുത്തിയിരുന്നത്. ഇനിമുതൽ മൂന്ന് യാത്രക്കാരെ അനുവദിക്കും.
എന്നാൽ ഡ്രൈവറുടെ അരികിലുള്ള മുൻ സീറ്റ് പതിവു പോലെ ശൂന്യമാക്കിയിടണമെന്നും നിർദേശമുണ്ട്. 14 വയസുവരെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരനായി കൊണ്ടുപോകാം. മൂന്ന് നിരകളുള്ള ഫാമിലി ടാക്സികളിൽ അംഗീകൃത യാത്രക്കാരുടെ എണ്ണം പരമാവധി നാല് ആയി തുടരും. രണ്ട് നിര സീറ്റുകളിൽ ഓരോന്നിലും രണ്ട് യാത്രക്കാരെ ഉൾപെടുത്താം. ഡ്രൈവർ ഇരിക്കുന്ന മുൻ നിര ശൂന്യമായിരിക്കണം. സാധാരണ ടാക്സിക്ക് തുല്യമായിരിക്കും ടാക്സി വാൻ സേവനത്തിനുള്ള നിരക്കെന്നും ആർ.ടി.എ അറിയിച്ചു.