LiveTV

Live

UAE

ന്യൂ ഇയർ ആഘോഷങ്ങള്‍ക്ക നിയന്ത്രണങ്ങളേര്‍പ്പെടുത്തി ദുബൈ

സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ പരിപാടികളിലും സാമൂഹിക ഒത്തുചേരലുകളിലും മുപ്പത് പേരിൽ കൂടുതൽ പങ്കെടുക്കുന്നതിനാണ് വിലക്ക്

ന്യൂ ഇയർ ആഘോഷങ്ങള്‍ക്ക നിയന്ത്രണങ്ങളേര്‍പ്പെടുത്തി ദുബൈ

ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ദുബൈ. സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ പരിപാടികളിലും സാമൂഹിക ഒത്തുചേരലുകളിലും മുപ്പത് പേരിൽ കൂടുതൽ പങ്കെടുക്കുന്നതിനാണ് വിലക്ക്.

നിയമം ലംഘിച്ചാൽ അരലക്ഷം ദിർഹം വരെ പിഴയൊടുക്കേണ്ടി വരും. ദുബൈ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനം. ന്യൂ ഇയർ ആഘോഷ പരിപാടികൾക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ, സാമൂഹിക ന്യൂ ഇയർ പാർട്ടികളിൽ മുപ്പതിലേറെ പേർ ഒത്തുചേർന്നതായി കണ്ടാൽ സംഘാടകർക്ക് അര ലക്ഷം ദിർഹം ഫൈൻ ലഭിക്കും. ഇത്തരം പരിപാടികളിൽ സംബന്ധിക്കുന്ന ഓരോരുത്തരും 15,000 ദിർഹം ഫൈൻ വേറെയും നൽകേണ്ടി വരും.

കൃത്യമായ നിരീക്ഷണം നടത്താനും വിലക്ക് മറികടന്നു കൊണ്ടുള്ള ഒത്തുചേരൽ നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കണം ഒത്തുചേരലുകൾ. ഒത്തുചേരലുകൾ നിരീക്ഷിക്കാൻ പ്രത്യേക പട്രോളിങ്ങും ഉറപ്പാക്കും.