LiveTV

Live

UAE

ദുബൈയില്‍ സൗജന്യ കോവിഡ് വാക്സിനേഷൻ തുടങ്ങി

ദുബൈയിൽ സൗജന്യമായി കോവിഡ് വാക്സിൻ നൽകി തുടങ്ങി. 60 പിന്നിട്ട യുഎഇ നിവാസികളായ പ്രവാസികൾക്കും സ്വദേശികൾക്കും വാക്സിൻ നൽകി തുടങ്ങി.

ദുബൈയില്‍ സൗജന്യ കോവിഡ് വാക്സിനേഷൻ തുടങ്ങി

ദുബൈയിൽ സൗജന്യമായി കോവിഡ് വാക്സിൻ നൽകി തുടങ്ങി. 60 പിന്നിട്ട യുഎഇ നിവാസികളായ പ്രവാസികൾക്കും സ്വദേശികൾക്കും വാക്സിൻ നൽകി തുടങ്ങി. പൊതുജനങ്ങൾക്ക് നൽകാനായി ഫൈസർ വാക്സിന്റെ ബാച്ചുകൾ വിമാനങ്ങളിൽ ദുബൈയിലെത്തിച്ച് തുടങ്ങി.

60 വയസ് പിന്നിട്ടവർ, ആരോഗ്യപ്രവർത്തർ ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ, ഭിന്നശേഷിക്കാർ, നിത്യരോഗികൾ എന്നിവർക്കാണ് മുൻഗണന നൽകുക. 84 വയസുകാരൻ യുഎഇ സ്വദേശി അലി സലീം അലി അലാദീദീ, ദുബൈ ആംബുലൻസിലെ ഷമാ സൈഫ് റാശിദ്, നഴ്സായ ആശാ സൂസൻ ഫിലിപ്പ്, ആർ.ടി.എ ഡ്രൈവർ ആസിഫ് ഖാൻ, ദുബൈ പൊലീസിലെ ആദിൽ ഹസൻ ശുക്റല്ലാഹ് എന്നിവർ ആദ്യമായി വാക്സിൻ സ്വീകരിച്ചു.

വാക്സിൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ സ്വീകരിക്കാൻ സന്നദ്ധാരാകുന്ന ദുബൈ നിവാസികൾക്ക് വാക്സിൻ എടുക്കാം. ആറ് കേന്ദ്രങ്ങളിൽ വാക്സിനെടുക്കാൻ സൗകര്യമുണ്ടാകും. സബീൽ പ്രൈമറി ഹെൽത്ത് കെയർ സെന്റർ, അൽ മിസ്ഹാർ പ്രൈമറി ഹെൽത്ത് സെന്ററർ, നാദർ ഹമർ പ്രൈമറി ഹെൽത്ത് കെയർ സെന്റർ, ബർഷ പ്രൈമറി ഹെൽത്ത് സെന്ററർ, അപ്ടൗൺ മിർദിഫ് മെഡിക്കൾ ഫിറ്റ്നസ് സെന്റർ, ഹത്ത ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിനെടുക്കാൻ സൗകര്യമുണ്ടാവുക. വാക്സിൻ എടുക്കുന്നവർക്ക് മാസ്ക് ധരിക്കുന്നതടക്കം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളില്ലെന്നും അധികൃതർ വ്യക്തമാക്കി.