LiveTV

Live

UAE

യുഎഇയില്‍ മഴക്കായി പ്രാർഥന; ഭരണാധികാരികളും പങ്കെടുത്തു

യുഎഇയിലെ പള്ളികളിൽ ഇന്നലെ മഴക്കായി പ്രത്യേക പ്രാർഥന നടന്നു. ജുമുഅക്ക് തൊട്ടുമുമ്പാണ് മഴക്കായുള്ള നമസ്കാരവും പ്രാർഥനയും നടന്നത്.

യുഎഇയില്‍ മഴക്കായി പ്രാർഥന; ഭരണാധികാരികളും പങ്കെടുത്തു

യുഎഇയിലെ പള്ളികളിൽ ഇന്നലെ മഴക്കായി പ്രത്യേക പ്രാർഥന നടന്നു. ജുമുഅക്ക് തൊട്ടുമുമ്പാണ് മഴക്കായുള്ള നമസ്കാരവും പ്രാർഥനയും നടന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിർദേശപ്രകാരമാണ് രാജ്യമെമ്പാടുമുള്ള പള്ളികളിൽ ജുമുഅക്ക് പത്തുമിനിറ്റ് മുമ്പ് സ്വലാത്ത് അൽ ഇസ്തിസ്ഖ എന്ന നമസ്കാരം നടന്നത്. ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ മഴക്കായുള്ള പ്രത്യേക പ്രാർഥനയുടെ ഭാഗമായി. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി മസ്ഫൂത്തിലെ ഹാജി മുഹൈൽ അൽ കഅബി മസ്ജിദിൽ പ്രാർഥന നിർവഹിക്കുന്ന ദൃശ്യം ഔദ്യോഗിക വാർത്താ ഏജൻസിയും പങ്കുവെച്ചു.

Watch Video;