LiveTV

Live

UAE

യു.എ.ഇയിൽ കൂടുതൽ ക്രിക്കറ്റ് പരീക്ഷണങ്ങളുമായി ഇന്ത്യ

കുട്ടികളിൽ ക്രിക്കറ്റ് വളർത്താൻ ലക്ഷ്യമിട്ട് ഇന്ത്യയിലെ എം.എസ്. ധോണി അക്കാദമി ദുബൈയിൽ പരിശീലനക്കളരി തുടങ്ങി.

യു.എ.ഇയിൽ കൂടുതൽ ക്രിക്കറ്റ് പരീക്ഷണങ്ങളുമായി ഇന്ത്യ

ഐ.പി.എല്ലിന് പിന്നാലെ യു.എ.ഇയിൽ കൂടുതൽ ക്രിക്കറ്റ് പരീക്ഷണങ്ങളുമായി ഇന്ത്യ. കുട്ടികളിൽ ക്രിക്കറ്റ് വളർത്താൻ ലക്ഷ്യമിട്ട് ഇന്ത്യയിലെ എം.എസ്. ധോണി അക്കാദമി ദുബൈയിൽ പരിശീലനക്കളരി തുടങ്ങി. ദുബൈയിലെ പ്രമുഖ ക്രിക്കറ്റ് പരിശീലകരായ ക്രിക്കറ്റ്സ് സ്പെറോ അക്കാദമിയുമായി ചേർന്നാണ് അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾക്കായി പരിശലനം നൽകുന്നത്. അക്കാദമിയുടെ ലോഞ്ചിങ് ശനിയാഴ്ച ദുബൈയിൽ നടന്നു. മുൻ ദക്ഷിണാഫ്രിക്കൻ താരം ഡാരിൽ കള്ളിനനാണ് എം.എസ്. ധോണി അക്കാദമി ഡയറക്ടർ ഓഫ് കോച്ചിങ്.

ഊദ് മേത്തയിലാണ് അക്കാദമി. ധോണി സ്വീകരിച്ച രീതികളാണ് തങ്ങളും സ്വീകരിക്കുന്നതെന്ന് കളളിനൻ പറഞ്ഞു. നേതൃത്വ പാടവം, നിപുണത, മാനസിക വികസനം എന്നിവയാണ് ഇതിൽ പ്രധാനം. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കും പരിശീലനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധോണി അക്കാദമിയുമായി സഹരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് സ്പെറോ അക്കാദമി എം.ഡി മുഹമ്മദ് ഇസ്മയിൽ പറഞ്ഞു.

2014ൽ സ്ഥാപിച്ച ആർക്ക സ്പോർട്സും ഇതുമായി സഹകരിക്കുന്നു. ഉപദേഷ്ടാവായ ധോണിയുടെ ജീവിതവും കളികളും കൂട്ടിയിണക്കിയാണ് പരിശീലനം. അർജാൻ സിങ് അവതാരകനായി. മിഹിർ ദിവാകർ, സത്രജിത് ലാഹരി, നിഥിൻ മേനോൻ, സന്ദീപ് റെയ്ന തുടങ്ങിയവർ പങ്കെടുത്തു.