യു.എ.ഇ ദേശീയദിനാഘോഷം വർണാഭമാക്കി പ്രവാസികളും
വിവിധ അറബ് നാട്ടുരാജ്യങ്ങൾ ചേർന്ന് ഐക്യ അറബ് എമിറേറ്റ് ഉണ്ടായിട്ട് 49 വര്‍ഷം

ഇന്ന് യു.എ.ഇ ദേശീയദിനം. വിവിധ അറബ് നാട്ടുരാജ്യങ്ങൾ ചേർന്ന് ഐക്യ അറബ് എമിറേറ്റ് എന്ന രാജ്യം പിറവി കൊണ്ടതിന്റെ വാർഷികമാണ് ഡിസംബർ രണ്ട്. യു.എ.ഇയുടെ നാൽപത്തി ഒമ്പതാമത് ദേശീയദിനമാണ് ഇന്ന്. ആഘോഷം വർണാഭമാക്കുകയാണ് മലയാളികള്‍.
നാൽപത്തി ഒമ്പതാം ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇക്ക് ആശംസകളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി. ലോകത്തിന് തന്നെ മാതൃകയായ രാജ്യമാണ് യു.എ.ഇയെന്ന് യൂസഫലി പറഞ്ഞു. വിശാലഹൃദയരായ ഭരണകർത്താക്കളാണ് യു.എ.ഇയിലുള്ളത്.. കോവിഡ് മുക്തമായി അടുത്ത വർഷം യു.എ.ഇക്ക് അമ്പതാം ദേശീയദിനം വിപുലമായി ആഘോഷിക്കാൻ കഴിയട്ടെയെന്നും എം. എ യൂസഫലി ആശംസിച്ചു.