LiveTV

Live

UAE

എണ്ണയിതര മേഖലക്ക് ഊന്നല്‍; പ്രതിസന്ധി മറികടക്കാൻ ഗൾഫ് രാഷ്ട്രങ്ങള്‍

എണ്ണ വിലയിടിവും കോവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണം ശക്തമാക്കാനുറച്ച് ഗൾഫ് രാജ്യങ്ങൾ.

എണ്ണയിതര മേഖലക്ക് ഊന്നല്‍; പ്രതിസന്ധി മറികടക്കാൻ ഗൾഫ് രാഷ്ട്രങ്ങള്‍

എണ്ണ വിലയിടിവും കോവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണം ശക്തമാക്കാനുറച്ച് ഗൾഫ് രാജ്യങ്ങൾ. ബദൽ വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിനെ കുറിച്ചുള്ള ചർച്ചയും സജീവമാണ്. സ്വകാര്യ മേഖലക്ക് കൂടുതൽ ഊന്നല്‍ നൽകി സ്വദേശി തൊഴിലവസരങ്ങൾ വർധിപ്പിക്കാനും വിവിധ രാജ്യങ്ങൾ പദ്ധതി ആവിഷ്കരിച്ചു വരികയാണ്.

ഉൽപാദനം ഗണ്യമായി കുറച്ചെങ്കിലും എണ്ണവിലത്തകർച്ച മാറ്റമില്ലാതെ തുടരുകയാണ്. അടുത്ത വർഷവും എണ്ണവിലയിൽ കാര്യമായ വർധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ലോകതലത്തിൽ രൂപപ്പെട്ട ഉൽപാദന രംഗത്തെ മരവിപ്പ് തുടരുന്ന സാഹചര്യത്തിൽ എണ്ണ ഉൽപാദക രാജ്യങ്ങളുടെ വരുമാനം കുറയാനാണ് സാധ്യത. നേരത്തെ തന്നെ എണ്ണയിതര മേഖലകൾക്ക് ഊന്നല്‍ നൽകാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ തീരുമാനിച്ചതാണ്.

Watch Video;