LiveTV

Live

UAE

യു.എ.ഇയിൽ പൊതുമാപ്പ് നീട്ടി

യു.എ.ഇയിൽ പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക

യു.എ.ഇയിൽ പൊതുമാപ്പ് നീട്ടി

വിസ കാലാവധി കഴിഞ്ഞതിന്‍റെ പേരിൽ പിഴയില്ലാതെ യു.എ.ഇയിൽ നിന്ന് മടങ്ങാനുള്ള അവസാന തീയതി നീട്ടി. ഡിസംബർ 31 വരെയാണ് ഇവർക്കുള്ള കാലാവധി നീട്ടിയത്. മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർക്കാണ് ഈ ആനുകൂല്യം.

മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ തീരുമാനം. ദുരിത കാലത്ത് യു.എ.ഇ നൽകിയ ആനുകൂല്യം മുതലെടുത്ത് പരമാവധി ആളുകൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ലക്ഷക്കണക്കിന് ദിർഹം ഫൈൻ ള്ളവരാണ് മടങ്ങിയതിൽ ഏറെയും. കേസുള്ളതിനാലും ചികിത്സ ഉൾപ്പെടെയുള്ള തടസങ്ങളുള്ളതിനാലും മടങ്ങാൻ കഴിയാതെ വന്നവരാണ് ഇനിയും അനധികൃതമായി ഇവിടെ തങ്ങുന്നത്. ഇവർക്ക് ഒന്നര മാസം കൂടി യു.എ.ഇയിൽ തങ്ങാനും കേസിന്‍റെ നൂലാമാലകൾ മറികടന്ന് നാട്ടിലേക്ക് മടങ്ങാനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇങ്ങനെ നാടണയുന്നവർക്ക് പിന്നീട് യു.എ.ഇയിലേക്ക് മടങ്ങി വരുന്നതിന് തടസമുണ്ടാവില്ല.

സാധാരണ പൊതുമാപ്പിന്‍റെ ആനുകൂല്യം മുതലെടുത്ത് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പിന്നീട് തിരിച്ചുവരുന്നതിന് വിലക്കുണ്ട്. എന്നാൽ, ഈ ആനുകൂല്യം വഴി മടങ്ങുന്നവർക്ക് തിരികെ യു.എ.ഇയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ വരാം. പാസ്പോർട്ടിൽ ഒരിടത്തും പൊതുമാപ്പിന്‍റെ കാര്യം സൂചിപ്പിക്കില്ല എന്ന പ്രത്യേകത കൂടിയുണ്ട്.