LiveTV

Live

UAE

എമിഗ്രേഷൻ വിഭാഗം ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു; ബി.ആര്‍ ഷെട്ടിയുടെ യു.എ.ഇ യാത്ര മുടങ്ങി

ഭാര്യയെ ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചു. നടപടി ഇന്ത്യയിൽ വിവിധ കേസുകൾ നിലനില്‍ക്കുന്നതിനാല്‍.

എമിഗ്രേഷൻ വിഭാഗം ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു; ബി.ആര്‍ ഷെട്ടിയുടെ യു.എ.ഇ യാത്ര മുടങ്ങി

യു.എ.ഇയിലേക്ക് മടങ്ങാനുള്ള പ്രമുഖ വ്യവസായി ബി.ആർ. ഷെട്ടിയുടെ ശ്രമം പാളി. അബൂദബിയിലേക്ക് പുറപ്പെട്ട ബി.ആർ ഷെട്ടിയെ എമിഗ്രേഷൻ വിഭാഗം ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞതോടെയാണിത്. ഇന്ത്യയിൽ വിവിധ കേസുകൾ നിലനിൽക്കുന്നതിലാണ് ഷെട്ടിയുടെ യാത്ര തടഞ്ഞത്.

ബംഗളുരുവിൽ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യാനൊരുങ്ങവെയാണ് യാത്ര തടഞ്ഞത്. ഷെട്ടിയെ തടഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന ഭാര്യയെ ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചു. സാമ്പത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടർന്ന് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത് ചെയർമാനുമായിരുന്ന ബി.ആർ ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക് മടങ്ങുമെന്ന് അറിയിച്ചിരുന്നു. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും യു.എ.ഇ അധികൃതരെ സത്യം ബോധ്യപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷയെന്നും ഷെട്ടി പറഞ്ഞിരുന്നു.

കമ്പനിക്കും ജീവനക്കാർക്കും ഓഹരി ഉടമകൾക്കുമുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുമെന്ന ശുഭാപ്തി തന്നെയാണ് ബി.ആർ ഷെട്ടിക്കുള്ളത്. പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് എന്നിവരാണ് സ്ഥാപനത്തിന്‍റെ പേരിൽ വൻ തട്ടിപ്പ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ബി.ആർ ഷെട്ടി ഇന്ത്യയിൽ പരാതി നൽകിയിരുന്നു. എൻ.എം.സിയിലും ഫിനാബ്ലറിലും തന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളിലും നടന്ന ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് ഷെട്ടിയുടെ ആവശ്യം.