Top

യു.എ.ഇ പൊതുമാപ്പിന്‍റെ കാലാവധി മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കും

കോവിഡ് കാലത്തിന് മുമ്പേ വിസയുടെ കാലാവധി അവസാനിച്ചവർക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്

MediaOne Logo

Web Desk

Web Desk

  • Updated:

    2020-11-15 03:09:50.0

Published:

15 Nov 2020 3:09 AM GMT

യു.എ.ഇ പൊതുമാപ്പിന്‍റെ കാലാവധി മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കും
X

യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കും. ഈ വർഷം മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവർക്കാണ് നവംബർ 17 വരെ യു.എ.ഇയിൽ നിന്ന് മടങ്ങാൻ സമയം അനുവദിച്ചിരുന്നത്.

നവംബർ 17 ന് ശേഷവും രാജ്യത്ത് തങ്ങുന്നവരിൽ നിന്ന് വിസ അവസാനിച്ച ദിവസം മുതലുള്ള പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് കാലത്തിന് മുമ്പേ വിസയുടെ കാലാവധി അവസാനിച്ചവർക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ആഗസ്റ്റ് 17 വരെ നൽകിയ ആനുകൂല്യം പിന്നീട് മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. പൊതുമാപ്പിന്‍റെ ആനുകൂല്യമാണ് നൽകുന്നതെങ്കിലും മടങ്ങുന്നവർക്ക് പിന്നീട് തിരികെ യു.എ.ഇയിൽ എത്താൻ തടസമുണ്ടാകില്ല. ഇവരുടെ പാസ്പോർട്ടിൽ 'നോ എൻട്രി' പതിപ്പിക്കലില്ല. ചൊവ്വാഴ്ചക്ക് ശേഷവും മടങ്ങാത്തവർ ആദ്യ ദിവസം 200 ദിർഹമും തുടർന്നുള്ള ഓരോ ദിവസവും 100 ദിർഹമും വീതം പിഴ അടക്കണം. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ വിസക്കാർക്ക് യു.എ.ഇയിൽ തങ്ങാനുള്ള സമയ പരിധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.

ഭൂരിപക്ഷം പ്രവാസികളും പിഴ അടക്കാതെ നാട്ടിലെത്തിയെങ്കിലും കേസിന്‍റെ നൂലാമാലകളിൽ കുടുങ്ങിയവരാണ് ഇനിയും ഇവിടെ തങ്ങുന്നത്. നാട്ടിലേക്ക് പോകുന്നവരുടെ രേഖകൾ ശരിയാക്കുന്നതിന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രത്യേക സജ്ജീകരണങ്ങൾ ഏർപെടുത്തിയിരുന്നു. പൊതുമാപ്പിന്‍റെ ആനുകൂല്യം മുതലെടുത്ത് പിഴ ഒടുക്കാതെ എത്രയും വേഗം നാട്ടിലെത്തണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS :
Next Story