LiveTV

Live

UAE

ഷാർജ ഭരണാധികാരിയുടെ പ്രഭാഷണം സംസ്കൃതത്തില്‍: പിന്നില്‍ മലയാളി എഴുത്തുകാരി

കാലിക്കറ്റ് യൂനിവേഴ്സിറ്റി സംസ്കൃതവിഭാഗം അധ്യക്ഷയും തൃശൂർ കുന്നത്തങ്ങാടി സ്വദേശിനിയുമായ പ്രഫസർ കെ കെ. ഗീതാകുമാരിയാണ് ഷാർജ ഭരണാധികാരിയുടെ പ്രഭാഷണങ്ങൾ സംസ്കൃതം അനുവാചകരിലേക്ക് കൂടി പങ്കുവെക്കുന്നത്.

ഷാർജ ഭരണാധികാരിയുടെ പ്രഭാഷണം സംസ്കൃതത്തില്‍: പിന്നില്‍ മലയാളി എഴുത്തുകാരി

ഷാർജ ഭരണാധികാരിയുടെ പ്രഭാഷണങ്ങൾ ഇനി സംസ്കൃതത്തിലും വായിക്കാം. മലയാളി എഴുത്തുകാരിയാണ് ഡോ. ശൈഖ് സുൽത്താൻ ആൽ ഖാസിമിയുടെ പ്രസംഗങ്ങൾ സംസ്കൃതത്തിലേക്ക് മൊഴിമാറ്റി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തിച്ചിരിക്കുന്നത്.

കാലിക്കറ്റ് യൂനിവേഴ്സിറ്റി സംസ്കൃതവിഭാഗം അധ്യക്ഷയും തൃശൂർ കുന്നത്തങ്ങാടി സ്വദേശിനിയുമായ പ്രഫസർ കെ കെ. ഗീതാകുമാരിയാണ് ഷാർജ ഭരണാധികാരിയുടെ പ്രഭാഷണങ്ങൾ സംസ്കൃതം അനുവാചകരിലേക്ക് കൂടി പങ്കുവെക്കുന്നത്. ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമിയുടെ തെരഞ്ഞെടുത്ത പ്രഭാഷണങ്ങൾ എന്ന പേരിൽ ഗീതാകുമാരി എഴുതിയ മലയാളി പുസ്തകത്തിന്‍റെ സംസ്കൃതം പതിപ്പാണ് വ്യാപൃത്വ പ്രഭാഷണാനി.

കാലിക്കറ്റ് സർവകലാശാലയുടെ ഡിലിറ്റ് ബിരുദം സ്വീകരിക്കാൻ കേരളത്തിലെത്തിയപ്പോഴാണ് പ്രഫസർ പുസ്തക പ്രേമിയായ ഷാർജ ഭരണാധികാരിയുടെ കഥകൾ കേട്ട് തുടങ്ങിയത്. അന്ന് മുതൽ ഡോ. ശൈഖ് സുൽത്താന്‍റെ മുഴുവൻ സാംസ്കാരിക നീക്കവും ഗീതാകുമാരി സസൂക്ഷ്മം നിരീക്ഷിക്കുകയും പഠിക്കുകയുമാണ്. ഭരണാധികാരിയുടെ രചനകളുടെ മലയാളം വിവർത്തനങ്ങളായ സംസ്കാരം-വിദ്യാഭ്യാസം-പരിവർത്തനം, തെരഞ്ഞെടുത്ത പ്രഭാഷണങ്ങൾ എന്നീ കൃതികളും വ്യാപൃത്വ പ്രഭാഷണാനിക്കൊപ്പം മേളയിലെത്തിച്ചിട്ടുണ്ട്.