LiveTV

Live

UAE

മീഡിയവൺ ബ്രേവ്ഹാർട്ട് അവാർഡ് അബൂദബി മലയാളി സമാജം ഏറ്റുവാങ്ങി

കോവിഡ് കാലത്ത് അബൂദബി മുസഫയിലും പരിസര പ്രദേശങ്ങളിലും ആയിരങ്ങൾക്കാണ് അബൂദബി മലയാളി സമാജത്തിന്‍റെ പ്രവർത്തനങ്ങൾ തുണയായത്.

മീഡിയവൺ ബ്രേവ്ഹാർട്ട് അവാർഡ് അബൂദബി മലയാളി സമാജം  ഏറ്റുവാങ്ങി

കോവിഡ് കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം അബൂദബി മലയാളി സമാജത്തിന് കൈമാറി. അഞ്ച് പതിറ്റാണ്ടായി പ്രവർത്തനരംഗത്തുള്ള മലയാളി സമാജം കോവിഡ് കാലത്ത് ബഹുമുഖ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. മീഡിയവൺ മിഡിലീസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആയിരുന്നു അവാർഡ് ദാനം.

കോവിഡ് കാലത്ത് അബൂദബി മുസഫയിലും പരിസര പ്രദേശങ്ങളിലും ആയിരങ്ങൾക്കാണ് അബൂദബി മലയാളി സമാജത്തിന്‍റെ പ്രവർത്തനങ്ങൾ തുണയായത്. ഭക്ഷണ വിതരണം, മരുന്ന് വിതരണം, കൗൺസലിംഗ്, സൗജന്യ വിമാന ടിക്കറ്റുകൾ തുടങ്ങി എല്ലാ മേഖലകളിലും സജീവമായിരുന്നു സമാജം. പ്രസിഡൻറ് ഷിബു വർഗീസ്, ജനറൽ സെക്രട്ടറി ജയരാജ്, ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ പ്രവർത്തനം ആയിരങ്ങൾക്കാണ് സാന്ത്വനമായത്. അബൂദബി മലയാളി സമാജം ആക്ടിംഗ് പ്രസിഡൻറ് സലിം ചിറക്കൽ, കലാവിഭാഗം സെക്രട്ടറി രേഖിൻ സോമൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം സി എ നാസർ ട്രോഫി കൈമാറി. മീഡിയാവൺ മിഡിൽ ഈസ്റ്റ് മാർക്കറ്റിംഗ് ജനറൽ മാനേജർ ഷബീർ ബക്കർ പ്രശസ്തി പത്രം സമ്മാനിച്ചു. അസിസ്റ്റന്റ് മാനേജർ മുഹമ്മദ് അനീഷ് സംസാരിച്ചു.