LiveTV

Live

UAE

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം അബൂദബി കേരള സോഷ്യൽ സെന്‍ററിന് സമ്മാനിച്ചു

കോവിഡ് കാലത്ത് അബൂദബിയിലും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് സാന്ത്വനം പകരാൻ വിപുലമായ പ്രവർത്തനങ്ങൾ ആണ് കേരള സോഷ്യൽ സെന്റർ ഏറ്റെടുത്തു നടത്തിയത്.

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം അബൂദബി കേരള സോഷ്യൽ സെന്‍ററിന് സമ്മാനിച്ചു

കോവിഡ് കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം അബൂദബി കേരള സോഷ്യൽ സെന്ററിന് കൈമാറി. മീഡിയവൺ മിഡില്‍ ഈസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആയിരുന്നു അവാർഡ്ദാനം.

കോവിഡ് കാലത്ത് അബൂദബിയിലും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് വിവിധ മേഖലകളിൽ സാന്ത്വനം പകരാൻ വിപുലമായ പ്രവർത്തനങ്ങൾ ആണ് കേരള സോഷ്യൽ സെന്റർ ഏറ്റെടുത്തു നടത്തിയത്. ആയിരങ്ങൾക്ക് നിത്യവും ഭക്ഷണ വിതരണം, മരുന്നു വിതരണം, കൗൺസലിംഗ്, നൂറുകണക്കിന് സൗജന്യ വിമാന ടിക്കറ്റുകൾ, ചാർട്ടേഡ് വിമാന സർവീസുകൾ തുടങ്ങി എല്ലാ തുറകളിലും ശക്തമായിരുന്നു കോവിഡ് കാലത്തെ അബൂദബി കേരള സോഷ്യൽ സെന്റർ പ്രവർത്തനങ്ങൾ. സഹജീവികൾക്ക് ഏറെ തുണയായി മാറിയ ബഹുമുഖ സേവനങ്ങൾ മുൻനിർത്തിയാണ് കേരള സോഷ്യൽ സെന്ററിനെ ബ്രേവ്ഹാർട്ട് അവാർഡിന് തെരഞ്ഞെടുത്തത്. കേരള സോഷ്യൽ സെന്റർ ഭരണ സമിതി അംഗം ഉബൈദ് അവാർഡ് ഏറ്റുവാങ്ങി.

മീഡിയവൺ - ഗൾഫ് മാധ്യമം ജിസിസി ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ ട്രോഫി കൈമാറി. മീഡിയവൺ മിഡിൽ ഈസ്റ്റ് മാർക്കറ്റിങ് ജനറൽ മാനേജർ ഷബീർ ബക്കർ പ്രശസ്തി പത്രം സമ്മാനിച്ചു. മിഡില്‍ ഈസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എംസിഎ നാസർ സ്വാഗതം പറഞ്ഞു. അഡ്മിൻ മാനേജർ മുഹ്‌സിനും സന്നിഹിതനായിരുന്നു