LiveTV

Live

UAE

വ്യാജവാർത്ത: അബൂദബിയിൽ റിപ്പോർട്ടർക്ക് 2 വർഷം തടവ്

കോവിഡ് ബാധിച്ചു ഒരു കുടുംബത്തിലെ 5 പേർ മരിച്ചു എന്ന വാർത്ത കെട്ടിച്ചമച്ചു എന്നാണ് കേസ്

വ്യാജവാർത്ത: അബൂദബിയിൽ റിപ്പോർട്ടർക്ക് 2 വർഷം തടവ്

വ്യാജവാർത്ത നൽകിയതിന് അബൂദബിയിൽ മാധ്യമ പ്രവര്‍ത്തകന് രണ്ടുവർഷത്തെ തടവ് ശിക്ഷ. കോവിഡ് ബാധിച്ചു ഒരു കുടുംബത്തിലെ 5 പേർ മരിച്ചു എന്ന വാർത്ത കെട്ടിച്ചമച്ചു എന്നാണ് കേസ്. അഭിമുഖം നൽകിയ ആളെയും തടവിന് വിധിച്ചു. അബൂദബി സ്പോർട്സ് ചാനലിലെ റിപ്പോർട്ടർക്കാണ് ശിക്ഷ. ആഗസ്തിലാണ് ഒരു ഇമറാത്തി കുടുംബത്തിലെ അഞ്ചുപേർ കോവിഡ് ബാധിച്ചു മരിച്ചു എന്ന് ചാനൽ വാർത്ത നൽകിയത്. കോളിളക്കം സൃഷ്‌ടിച്ച വാർത്ത പക്ഷെ, കെട്ടിച്ചമച്ചത് ആണെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. അബൂദബി അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്.