LiveTV

Live

UAE

അബൂദബിയിലെ മുഴുവൻ സ്കൂളുകളും ജനുവരിയില്‍ തുറക്കും

നിലവിൽ ചുരുക്കം വിദ്യാർഥികൾക്ക് മാത്രമാണ് അബൂദബിയിൽ ക്ലാസിൽ അധ്യയനം നടക്കുന്നത്.

അബൂദബിയിലെ മുഴുവൻ സ്കൂളുകളും ജനുവരിയില്‍ തുറക്കും

അബൂദബിയിലെ മുഴുവൻ സ്കൂളുകളിലും ജനുവരി മുതൽ ക്ലാസ് ആരംഭിക്കാൻ അനുമതി. നിലവിൽ ചുരുക്കം വിദ്യാർഥികൾക്ക് മാത്രമാണ് അബൂദബിയിൽ ക്ലാസിൽ അധ്യയനം നടക്കുന്നത്. ഭൂരിപക്ഷം വിദ്യാർഥികളും ഓൺലൈൻ ക്ലാസിലാണ്.

അബൂദബി ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് സ്കൂളുകൾക്ക് ജനുവരി മുതൽ ക്ലാസുകളിൽ അധ്യയനം ആരംഭിക്കാൻ അനുമതി നൽകിയത്. ഇതനുസരിച്ച് അബൂദബി എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങൾക്കും ക്ലാസിൽ പഠനം ആരംഭിക്കാം. എല്ലാ ക്ലാസുകൾക്കും ഇത് ബാധകമാണ്. പല സ്കൂളുകൾക്കും പുതിയ സെമസ്റ്റർ ആരംഭിക്കുന്ന സമയമാണ് ജനുവരി. ഇതോടെ സ്കൂളുകളുടെ പ്രവർത്തനം പഴയ പടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഭൂരിപക്ഷം വിദ്യാർഥികളും ഓൺലൈൻ പഠനമാണ് ഓപ്ട് ചെയ്തിരിക്കുന്നത്. സ്കൂളുകളിൽ കോവിഡ് സുരക്ഷാ മുൻകരുതൽ എടുക്കേണ്ട ചുമതല അതോറിറ്റി അബൂദബിയിലെ വിദ്യാഭ്യാസ വകുപ്പായ അഡെക്കിനെ ഏൽപിച്ചതായും അധികൃതർ വ്യക്തമാക്കി.