LiveTV

Live

UAE

ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കോവിഡ്​ വാക്​സിൻ സ്വീകരിച്ചു

യു.എ.ഇയിൽ വാക്സിൻ ലഭ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.

ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കോവിഡ്​ വാക്​സിൻ സ്വീകരിച്ചു

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം കോവിഡ് വാക്സിൻ സ്വീകരിച്ചു. അദ്ദേഹം തന്നെയാണ്​ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. യു.എ.ഇയിൽ വാക്സിൻ ലഭ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.

ദൈവം എല്ലാവരെയും സംരക്ഷിക്ക​ട്ടെയെന്നും എല്ലാവരുടെയും അസുഖങ്ങൾ ഭേദമാവ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ വാക്​സിൻ ലഭ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലോകത്ത്​ ആദ്യമായി കോവിഡ്​ വാക്​സിന്​ അനുമതി നൽകിയ രാജ്യങ്ങളിൽ ഒന്നാണ്​ യു.എ.ഇ. അതിനായി പ്രയത്​നിച്ചവരെയും സ്വീകരിക്കാൻ മുൻകൈയെടുത്തവരെയും അഭിനന്ദിക്കുന്നു. യു.എ.ഇയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ സിനോഫാം വാക്​സിൻ വിതരണത്തിന്​ യു.എ.ഇ അനുമതി നൽകിയിരുന്നു. മൂന്ന്​ ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണം വിജയകരമാണെന്ന വിലയിരുത്തലിന്‍റെ അടിസ്​ഥാനത്തിലാണ്​ വാക്​സിന്​ അനുമതി നൽകിയത്​. രണ്ടാഴ്​ച മുമ്പ്​​ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നെഹ്​യാൻ വാക്​സിൻ സ്വീകരിച്ചിരുന്നു. ഒരാഴ്​ച മുമ്പ്​​ കാബിനറ്റ്​ അഫയേഴ്​സ്​ മന്ത്രി മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽ ഗർഗാവിയും വാക്​സിൻ സ്വീകരിച്ചു. മലയാളികൾ അടക്കം പതിനായിരക്കണക്കിന്​ പ്രവാസികൾ പരീക്ഷണ ഘട്ടത്തിൽ വാക്​സിൻ സ്വീകരിച്ചിരുന്നു. യു.എ.ഇ ദേശീയ പതാക ദിനത്തിലാണ്​ ശൈഖ്​ മുഹമ്മദ്​ വാക്​സിൻ സ്വീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്​.