LiveTV

Live

UAE

മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരം പ്രവാസി ഇന്ത്യക്ക് സമ്മാനിച്ചു

കോവിഡ് കാലത്ത് യുഎഇയുടെ വിവിധ മേഖലകളിൽ സജീവമായിരുന്ന കൂട്ടായ്മയാണ് പ്രവാസി ഇന്ത്യ.

മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരം പ്രവാസി ഇന്ത്യക്ക് സമ്മാനിച്ചു

കോവിഡ് കാലത്ത് പ്രവാസികൾക്കായി മികച്ച സേവനം അർപ്പിച്ചവർക്ക് മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് പുരസ്കാരം പ്രവാസി ഇന്ത്യ നേതാക്കൾ ഏറ്റുവാങ്ങി. കോവിഡ് കാലത്ത് യുഎഇയുടെ വിവിധ മേഖലകളിൽ സജീവമായിരുന്ന കൂട്ടായ്മയാണ് പ്രവാസി ഇന്ത്യ.

ദുരിതബാധിതർക്ക് ചികിൽസയും ഭക്ഷണവും എത്തിക്കുന്നതിനും മടക്കയാത്ര ഒരുക്കുന്നതിനും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവരാണ് പ്രവാസി ഇന്ത്യ. നിരവധി പ്രവാസികളാണ് ദുരിതകാലത്ത് താങ്ങായി നിന്ന് പ്രവാസി ഇന്ത്യക്ക് ബ്രേവ്ഹാർട്ട് പുരസ്കാരം ലഭ്യമാക്കാൻ നാമനിർദേശം സമർപ്പിച്ചത്. പ്രവാസി ഇന്ത്യ കേന്ദ്ര പ്രസിഡന്റ് അബുലൈസ് എടപ്പാൾ, ജനറൽ സെക്രട്ടറി റോസി ദാസ്, വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ ഷമീം സെക്രട്ടറി അരുൺ സുന്ദർരാജ്, സുപ്രിയ ടീച്ചർ തുടങ്ങിയവർ ട്രോഫി ഏറ്റുവാങ്ങി.

മീഡിയവൺ മിഡില്‍ ഈസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മീഡിയവൺ ഗൾഫ് മാധ്യമം ജിസിസി ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ ബ്രേവ് ഹാർട്ട് പുരസ്കാരത്തിന്റെ ട്രോഫി കൈമാറി. ജിസിസി ജനറൽ മാനേജർ ഷബീർ ബക്കർ, ടോപ് വൺ ബിസിനസ് സെറ്റപ്പ് മേധാവി സൽമാൻ അഹമ്മദ് എന്നിവർ പ്രശംസാപത്രം സമ്മാനിച്ചു. മീഡിയവൺ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എംസിഎ നാസർ സംസാരിച്ചു.