LiveTV

Live

UAE

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം റാസൽഖൈമ ഇന്ത്യൻ അസോസിയേഷന് സമ്മാനിച്ചു

കോവിഡ് പ്രതിസന്ധി കാലത്തെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത് മുൻനിർത്തി നൂറുകണക്കിനാളുകളാണ് റാസൽഖൈമ ഇന്ത്യൻ അസോസിയേഷനെ ബ്രേവ് ഹാർട്ട് പുരസ്കാരത്തിന് നാമനിർദേശം ചെയ്തത്.

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം റാസൽഖൈമ ഇന്ത്യൻ അസോസിയേഷന് സമ്മാനിച്ചു

കോവിഡ് കാലത്ത് പ്രവാസികൾക്ക് തുണയായി നിന്നവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം റാസൽഖൈമ ഇന്ത്യൻ അസോസിയേഷന് കൈമാറി. അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിൽ ആയിരുന്നു അവാർഡ് വിതരണം.

കോവിഡ് പ്രതിസന്ധി കാലത്തെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത് മുൻനിർത്തി നൂറുകണക്കിനാളുകളാണ് റാസൽഖൈമ ഇന്ത്യൻ അസോസിയേഷനെ ബ്രേവ് ഹാർട്ട് പുരസ്കാരത്തിന് നാമനിർദേശം ചെയ്തത്. നൂറിലധികം ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയ ഏക പ്രവാസി കൂട്ടായ്മ എന്ന ബഹുമതിയും അസോസിയേഷന്‍റെ പ്രത്യേകതയാണ്. റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് എസ്.എ സലീം, ജനറൽ സെക്രട്ടറി മധു, വൈസ് ചെയർമാൻ ഹസൈനാർ, ട്രഷറർ ഗോപകുമാർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. മറ്റു മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മീഡിയവൺ ഗൾഫ് മാധ്യമം ജിസിസി ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ ട്രോഫി കൈമാറി. ജിസിസി ജനറൽ മാനേജർ ഷബീർ ബക്കർ പ്രശസ്തി പത്രം കൈമാറി. കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായവർക്കു വേണ്ട സഹായം ഉറപ്പാക്കാൻ നിലവിലും പ്രവർത്തന രംഗത്ത് സജീവമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മീഡിയവൺ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എംസിഎ നാസർ സ്വാഗതവും ഷബീർ ബക്കർ നന്ദിയും പറഞ്ഞു.