LiveTV

Live

UAE

കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി

വൻതുക വാടക നൽകേണ്ടതിനാൽ ദുബൈയിൽ താമസവും തുടരാൻ കഴിയാത്ത അവസ്ഥയിലാണ്

കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി

കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുന്നു. കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. 500 ദിർഹത്തിന് താഴെയുള്ള ടിക്കറ്റിന് ഇപ്പോൾ അയ്യായിരത്തോളമാണ് നിരക്ക്. വൻതുക വാടക നൽകേണ്ടതിനാൽ ദുബൈയിൽ താമസവും തുടരാൻ കഴിയാത്ത അവസ്ഥയിലാണ്. ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകാൻ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് ഇവർ ദുബൈ വഴി യാത്രക്ക് ശ്രമിച്ചത്