LiveTV

Live

UAE

അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യത്തിനൊരുങ്ങി യു.എ.ഇ

രാജ്യത്തിന്‍റെ അടുത്ത ബഹിരാകാശ ദൗത്യം ഉടൻ പ്രഖ്യാപിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു

അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യത്തിനൊരുങ്ങി യു.എ.ഇ

അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്ര ദൗത്യത്തിനൊരുങ്ങി യു.എ.ഇ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിന്‍റെ അടുത്ത പത്ത് വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി 2024ൽ യു.എ.ഇയുടെ ചന്ദ്ര ദൗത്യം നടത്താനാണ് തീരുമാനം. രാജ്യത്തിന്‍റെ അടുത്ത ബഹിരാകാശ ദൗത്യം ഉടൻ പ്രഖ്യാപിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. റാശിദ് സ്പേസ് സെൻററിന്‍റെ 2021 -2031 വർഷത്തെ പദ്ധതികൾ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.