LiveTV

Live

UAE

യുഎഇയിൽ വീണ്ടും ലോക്ഡൗൺ വരികയാണെന്ന പ്രചാരണം തള്ളി ആഭ്യന്തര മന്ത്രാലയം

ഇതു സംബന്ധമായി ഔദ്യോഗിക സമൂഹ മാധ്യമങ്ങളിൽ അധികൃതർ അറിയിപ്പ് നൽകുകയും ചെയ്തു

യുഎഇയിൽ വീണ്ടും ലോക്ഡൗൺ വരികയാണെന്ന പ്രചാരണം തള്ളി ആഭ്യന്തര മന്ത്രാലയം

യുഎഇയിൽ വീണ്ടും ലോക്ഡൗൺ വരികയാണെന്ന പ്രചാരണം തള്ളി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തും എന്നയായിരുന്നു സമൂഹ മാധ്യമങ്ങൾ മുഖേനയുള്ള വ്യാജപ്രചാരണം. ലോക് ഡൗൺ വീണ്ടും ഏർപ്പെടുത്തുമെന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതു സംബന്ധമായി ഔദ്യോഗിക സമൂഹ മാധ്യമങ്ങളിൽ അധികൃതർ അറിയിപ്പ് നൽകുകയും ചെയ്തു. ഇതു സംബന്ധിച്ച് ഔദ്യോഗിക മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രം പരിഗണിച്ചാൽ മതിയെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. തെറ്റായ വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്ന പ്രവണതക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 20,000 ദിർഹം പിഴ ചുമത്തും. അതേ സമയം കോവിഡ് പ്രോട്ടോകോൾ ചട്ടങ്ങൾ കൃത്യമായി പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു.