LiveTV

Live

UAE

പുതുക്കിയ പാസ്പോര്‍ട്ടുമായി യു.എ.ഇയിലേക്ക് പോകാനെത്തിയവരുടെ യാത്ര നിഷേധിച്ചു

പരാതിക്കാര്‍ പറയുന്നു...

പുതുക്കിയ പാസ്പോര്‍ട്ടുമായി യു.എ.ഇയിലേക്ക് പോകാനെത്തിയവരുടെ യാത്ര നിഷേധിച്ചു

പുതുക്കിയ പാസ്പോര്‍ട്ടുമായി യു.എ.ഇയിലേക്ക് പോകാന്‍ എത്തുന്നവര്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ അനുമതി നിഷേധിക്കുന്നതായി പരാതി. യു.എ.ഇയുടെ എമിഗ്രേഷന്‍ സിസ്റ്റത്തില്‍ പുതുക്കിയ പാസ്പോര്‍ട്ട് കാണിക്കാത്തതാണ് പ്രശ്നം. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാരെയാണ് മടക്കി അയച്ചത്.

പുതുക്കിയ പാസ്പോര്‍ട്ട് യു.എ.ഇയുടെ എമിഗ്രേഷന്‍ സിസിറ്റത്തില്‍ കാണിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് യാത്ര അനുമതി നിഷേധിക്കുന്നത്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തുന്ന പലരോടും യാത്ര അനുമതി നല്‍കാനാകില്ലെന്ന് പറ‍ഞ്ഞ് എമിഗ്രേഷന് ഉദ്യോഗസ്ഥര്‍ മടക്കി അയക്കുന്നതായാണ് പരാതി.

പഴയ പാസ്പോര്‍ട്ടും പുതിയ പാസ്പോര്‍ട്ടും ഒന്നിച്ച് പിന്‍ചെയ്ത് വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് നല്കുന്നതായിരുന്നു പതിവ്. യുഎയില്‍ എത്തിയ ശേഷം 150 ദിര്‍ഹം ഫീസായി അ‍‌ടച്ച് പുതിയ പാസ്പോര്‍ട്ടിലേക്ക് വിസ മാറ്റുകയും ചെയ്യാമായിരുന്നു. ഈ രീതി അനുവദിക്കാനാകില്ലെന്നാണ് എമിഗ്രേഷന്‍ വിഭാഗം പറയുന്നത്. എന്നാല്‍ മറ്റ് രാജ്യത്തിലുള്ളവര്‍ യു.എ.ഇയില്‍ എത്തിയ ശേഷമാണ് പാസ്പോര്‍ട്ട് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുന്നതെന്നാണ് ഷാര്‍ജ എമിഗ്രേഷനില്‍ നിന്നുള്ള വിവരം.