LiveTV

Live

UAE

ഷാര്‍ജ സ്കൂളുകള്‍ ഞായറാഴ്ച്ച മുതല്‍ തുറക്കും

ലോക്ഡൗണിനെ തുടർന്ന് ആറു മാസം മുമ്പാണ് സ്കൂളുകൾ അടച്ചത്.

ഷാര്‍ജ സ്കൂളുകള്‍ ഞായറാഴ്ച്ച മുതല്‍ തുറക്കും

ഷാർജയിലെ സ്കൂളുകൾ ഞായറാഴ്ച തുറക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂൾ തുറക്കുന്നത് മാറ്റിവെച്ചതായിരുന്നു. ഓൺലൈനായും നേരിട്ടും പഠനം തുടരുകയെന്ന രീതിയാകും ഷാർജയും സ്വീകരിക്കുക.

ഞായറാഴ്ച സ്കൂളുകൾ തുറക്കാൻ ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി തീരുമാനിച്ചതായി 'ഇമാറാത് അൽ യൗം' പത്രം റിപ്പോർട്ട് ചെയ്തു. ഇതിന് മുന്നോടിയായി സ്കൂളുകൾ വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുക്കം പൂർത്തിയാക്കി വരികയാണ്. ശക്തമായ കോവിഡ് സുരക്ഷാ മുൻകരുതലുകള്‍ ഉറപ്പാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ലോക്ഡൗണിനെ തുടർന്ന് ആറു മാസം മുമ്പാണ് സ്കൂളുകൾ അടച്ചത്. ഓൺലൈൻ മുഖേനയായിരുന്നു പിന്നീട് അധ്യയനം. വേനലവധിയെ തുടർന്ന് ആഗസ്റ്റ് 31ന് യു.എ.ഇയിലെ ചില എമിറേറ്റുകളിൽ സ്കൂളുകൾ തുറന്നെങ്കിലും ഷാർജയിൽ അടഞ്ഞുതന്നെ കിടന്നു. രണ്ടാഴ്ച കൂടി ഒാൺലൈൻ പഠനം തന്നെ തുടരാനായിരുന്നു അധികൃതരുടെ തീരുമാനം. അജ്മാൻ ഉൾപ്പെടെ മറ്റ് എമിറേറ്റുകളിൽ സ്കൂളുകൾ തുറന്നെങ്കിലും വളരെ കുറച്ച് വിദ്യാർഥികൾ മാത്രമാണ് നേരിെട്ടത്തുന്നത്.