LiveTV

Live

UAE

കോവിഡ് പ്രതിരോധത്തിന് കടുത്ത നടപടികളുമായി യു.എ.ഇ

പ്രതിദിന പോസിറ്റീവ് കേസുകളിൽ നല്ലൊരു പങ്കും ഒത്തുചേരൽ മുഖേനയും ക്വാറന്റീൻ ലംഘനത്തിലൂടെയും ആണെന്ന് ബോധ്യപ്പെട്ടിരിക്കെയാണ് പുതിയ നീക്കം.

കോവിഡ് പ്രതിരോധത്തിന്  കടുത്ത നടപടികളുമായി യു.എ.ഇ

കോവിഡ് വ്യാപനം തടയാൻ കൂടുതൽ കടുത്ത നടപടികളുമായി യു.എ.ഇ. വീടുകളിലെ ഒത്തുചേരൽ 10 പേരിൽ പരിമിതപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരിൽ കൂടാൻ പാടില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

പിന്നിട്ട ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിലക്കുകൾ. ചെറിയ ഒത്തുചേരലുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ വീട്ടിലെ ഒത്തുചേരലിൽ പെങ്കടുക്കാൻ പാടുള്ളൂ. ഒത്തുചേരുന്നവർ 24 മണിക്കൂർ മുൻപ് കോവി‍ഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം.

പ്രതിദിന പോസിറ്റീവ് കേസുകളിൽ നല്ലൊരു പങ്കും ഒത്തുചേരൽ മുഖേനയും ക്വാറന്റീൻ ലംഘനത്തിലൂടെയും ആണെന്ന് ബോധ്യപ്പെട്ടിരിക്കെയാണ് പുതിയ നീക്കം. മരണ വീടുകളിലും 10 പേരിൽ കൂടാൻ പാടില്ല. സംസ്കാര സ്ഥലത്ത് 2 പേർക്കു മാത്രമാണ് അനുമതി. ശ്മശാന ജീവനക്കാരും ചടങ്ങിൽപങ്കെടുക്കുന്നവരും മാസ്ക് ധരിക്കണം. ഒത്തുചേരൽ നിരീക്ഷിക്കാൻ പ്രത്യേകംഉദ്യോഗസ്ഥരുണ്ടാകും.