LiveTV

Live

UAE

ഐ.പി.എൽ പൂരം നാളെ; ആദ്യ മൽസരം അബൂദബിയിൽ

ഉദ്ഘാടന മൽസരത്തിൽ നിലവിലെ ചാമ്പ്യൻ മുംബൈ ഇന്ത്യൻസും ഫൈനലിലെ എതിരാളി ചെന്നൈ സൂപ്പർകിങ്സും ഏറ്റുമുട്ടും.

ഐ.പി.എൽ പൂരം നാളെ; 
ആദ്യ മൽസരം അബൂദബിയിൽ

ഐ.പി.എൽ മൽസരങ്ങൾക്ക് നാളെ യു എ ഇയിൽ തുടക്കമാകും. അബൂദബിയിലാണ് ആദ്യ മൽസരം. ഉദ്ഘാടന മൽസരത്തിൽ നിലവിലെ ചാമ്പ്യൻ മുംബൈ ഇന്ത്യൻസും ഫൈനലിലെ എതിരാളി ചെന്നൈ സൂപ്പർകിങ്സും ഏറ്റുമുട്ടും.

കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിലേക്ക് മാറ്റിയ ടൂർണമെന്റിൽ പക്ഷെ കാണികളെ അനുവദിച്ചിട്ടില്ല. അബൂദബിക്ക് പുറമെ ദുബൈ, ഷാർജ എന്നിവിടങ്ങളാണ് ഐ.പി.എൽ മൽസരങ്ങൾക്ക് വേദിയാകുന്നത്. ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം മഹേന്ദ്രസിങ് ധോണി കളത്തിലിറങ്ങുന്നു എന്നത് കൂടി നാളത്തെ മൽസരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് ഉദ്ഘാടന മൽസരം. ഡൽഹി കാപ്പിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടുന്ന രണ്ടാമത്തെ മൽസരം മറ്റന്നാൾ ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. കളിക്കാർക്ക് കർശനമായ ബയോ ബബിൾ സുരക്ഷയൊരുക്കിയാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. മൽസരം വീക്ഷിക്കാൻ ആരാധകർക്ക് പൂർണമായും ഇത്തവണ ടെലിവിഷനെ ആശ്രയിക്കേണ്ടി വരും. ടീമുകളുടെ അവസാനഘട്ട പരിശീലനവും സന്നാഹ മൽസരങ്ങളും തുടരുകയാണ്.