LiveTV

Live

UAE

സന്ദർശക, ടൂറിസ്റ്റ് വിസകൾക്ക് പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദുബൈ റദ്ദാക്കി

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസക്ക് അപേക്ഷിക്കുന്നതിന് സമാനമായ നടപടികളായിരുന്നു പുതുതായി ഏർപ്പെടുത്തിയിരുന്നത്

സന്ദർശക, ടൂറിസ്റ്റ് വിസകൾക്ക് പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദുബൈ റദ്ദാക്കി

സന്ദർശക, ടൂറിസ്റ്റ് വിസകൾക്ക് പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദുബൈ റദ്ദാക്കി. വിസക്ക് അപേക്ഷിക്കുന്നവർ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസർവേഷൻ തെളിവ് തുടങ്ങിയവ ഹാജരാക്കണമെന്ന ഉപാധിയാണ് ഉപേക്ഷിച്ചത്. ഇതോടെ ദുബൈ വിസ പഴയതു പോലെ ഇന്നുമുതൽ ലഭിച്ചു തുടങ്ങി.

സന്ദർശക, ടൂറിസ്റ്റ് വിസാ അപേക്ഷകളിൽ പുതിയ ഉപാധികൾ ഏർപ്പെടുത്തുന്ന നിർദേശം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ട്രാവൽ ഏജൻസികൾക്കും മറ്റും കൈമാറുകയായിരുന്നു. ബാങ്ക് സ്റ്റേറ്റ്മെൻറ് ഉൾപ്പെടെയുള്ള ഉപാധികൾ പ്രയാസം സൃഷ്ടിക്കുമെന്നുറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ഉപാധികൾ പിൻവലിക്കാനുള്ള തീരുമാനം എന്നറിയുന്നു.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസക്ക് അപേക്ഷിക്കുന്നതിന് സമാനമായ നടപടികളായിരുന്നു പുതുതായി ഏർപ്പെടുത്തിയിരുന്നത്. യുഎഇയിൽ ദുബൈ എമിറേറ്റ് മാത്രമാണ് സന്ദർശക, ടൂറിസ്റ്റ് വീസ നൽകി വരുന്നതും. ദുബൈയിലെത്തി കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നവരും ഇതോടെ വെട്ടിലായിരുന്നു. ബന്ധുക്കളെ സന്ദർശിക്കാൻ വരുന്നവർ ബന്ധുവിന്റെ മേൽവിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും ഹാജരാക്കണം എന്നായിരുന്നു അറിയിപ്പിൽ പറഞ്ഞിരുന്നത്.