LiveTV

Live

UAE

ആറാം ക്ലാസുകാരന്‍റെ അഭ്യർഥന കേട്ടു; കാൽനട യാത്രക്കാർക്ക് പെഡസ്ട്രിയൻ ക്രോസിങ്

ആർ.ടി.എ വിദ്യാർഥിയുടെ നിർദേശത്തിന് നന്ദിയും അറിയിച്ചു

ആറാം ക്ലാസുകാരന്‍റെ അഭ്യർഥന കേട്ടു; കാൽനട യാത്രക്കാർക്ക് പെഡസ്ട്രിയൻ ക്രോസിങ്

ദുബൈ നഗരത്തിൽ മലയാളി വിദ്യാർഥിയുടെ അഭ്യർഥന മാനിച്ച് അധികൃതർ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ സൗകര്യമേർപ്പെടുത്തി. സ്കൂൾ മേഖലയായ ഗർഹൂദിൽ പെഡസ്ട്രിയൻ ക്രോസിങ് അനുവദിച്ച ആർ.ടി.എ, വിദ്യാർഥിയുടെ നിർദേശത്തിന് നന്ദിയും അറിയിച്ചു.

ദുബൈ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് നെഹാന്‍ നസീം. 2018 മേയിലാണ് വിദ്യാർഥികൾക്ക് സുരക്ഷിതമായി സ്കൂളിലേക്ക് പോകാൻ ഇവിടെയൊരു പെഡസ്ട്രിയൻ ക്രോസിങ് വേണമെന്ന് ആവശ്യപ്പെട്ട് നെഹാൻ ആർ.ടി.എക്ക് ഇമെയിൽ അയച്ചത്.

അൽപം അകലെയുള്ള പെഡസ്ട്രിയൻ ക്രോസിങ് ഉപയോഗിച്ചാൽ പോരേ എന്നായിരുന്നു ആർ.ടി.എയുടെ ആദ്യ പ്രതികരണം. എന്നാൽ അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വീണ്ടും മെയിൽ അയച്ചു.

അൽപം കാത്തരിക്കേണ്ടി വന്നെങ്കിലും ഒടുവിൽ പെഡസ്ട്രിയൻ ക്രോസിങ് നിലവിൽ വന്നു.

പ്രദേശത്തെ മൂന്ന് സ്കൂളുകളിലേക്കും മെട്രോ സ്റ്റേഷനിലേക്കും കടന്നുപോകാൻ ആശ്രയമാണ് ഇപ്പോൾ ഈ നടപ്പാത.

മലപ്പുറം ഒതായി നസീമിന്റെയും നെസ്ലിമിന്റെയും മകനാണ് ഈ മിടുക്കൻ. നേരത്തേ പരിസ്ഥിതി പ്രവർത്തനത്തിനും സാമൂഹിക പ്രവർത്തനുമുള്ള പ്രിൻസസ് ഡയാന പുരസ്കാരവും നെഹാനെ തേടി എത്തിയിട്ടുണ്ട്.