LiveTV

Live

UAE

അബൂദബി റെസ്റ്റോറൻറ്റില്‍ പൊട്ടിത്തെറി: രണ്ട് മരണം

കെട്ടിടത്തിൽ നിന്ന് ജീവനക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു.

അബൂദബി റെസ്റ്റോറൻറ്റില്‍ പൊട്ടിത്തെറി: രണ്ട് മരണം

അബൂദബിയിലെ റെസ്റ്റോറന്റിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കുണ്ട്. കെട്ടിടത്തിലെ ഗ്യാസ് പൈപ്പിലാണ് സ്ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക അനേഷണ റിപ്പോർട്ട്.

അബൂദബി എയർപോർട്ട് റോഡിന് സമീപം റാശിദ് ബിൻ സഈദ് സ്ട്രീറ്റിലാണ് അപകടം. കെട്ടിടത്തിൽ നിന്ന് ജീവനക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. കെ.എഫ്.സി, ഹാർഡീസ് തുടങ്ങിയ റെസ്റ്ററന്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്തു കനത്ത സുരക്ഷ ഏർപ്പെടുത്തി.