LiveTV

Live

UAE

യു.എ.ഇയിലെ വിദ്യാലയങ്ങള്‍ നാളെ തുറക്കും

കർശനമായ കോവിഡ് പ്രതിരോധ നടപടികളാണ് വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്

യു.എ.ഇയിലെ വിദ്യാലയങ്ങള്‍ നാളെ തുറക്കും

യു.എ.ഇയിലെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. കോവിഡ് സുരക്ഷ കണക്കിലെടുത്തതിന്‍റെ ഭാഗികമായാണ് വിദ്യാർഥികൾ സ്കൂളിലെത്തുക. കർശനമായ കോവിഡ് പ്രതിരോധ നടപടികളാണ് വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

മധ്യവേനൽ അവധി കൂടി പിന്നിട്ടാണ് യു.എഇയിലെ സ്വകാര്യ വിദ്യാലയങ്ങൾ നാളെ തുറക്കുന്നത്. പല സ്കൂളുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കിയ അധ്യാപകർ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം രക്ഷിതാക്കളും മക്കൾക്ക് ഇ ലേണിങ് സംവിധാനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.