LiveTV

Live

UAE

ഇസ്രായേലിന് വിലക്കേർപ്പെടുത്തി പുറപ്പെടുവിച്ച നിയമം യു.എ.ഇ റദ്ദാക്കി

നീണ്ട 48 വർഷം നീണ്ട ബഹിഷ്കരണ നിയമം ഇതോടെ ഇല്ലാതായി

ഇസ്രായേലിന് വിലക്കേർപ്പെടുത്തി പുറപ്പെടുവിച്ച നിയമം യു.എ.ഇ റദ്ദാക്കി

ഇസ്രായേലിന് വിലക്കേർപ്പെടുത്തി 1972ൽ പുറപ്പെടുവിച്ച നിയമം യു.എ.ഇ റദ്ദാക്കി. ഇത് സംബന്ധിച്ച ഉത്തരവ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ പുറത്തിറക്കി. ഇതോടെ ഇസ്രായേലിൽ നിന്നുള്ള കമ്പനികൾക്കും ഉൽപന്നങ്ങൾക്കും ഏർപെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്. നീണ്ട 48 വർഷം നീണ്ട ബഹിഷ്കരണ നിയമവും ഇതോടെ ഇല്ലാതായി. യു.എ.ഇയുടെ സമ്പദ് ഘടനക്ക് ഇത് വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരും മറ്റും അഭിപ്രായപ്പെടുന്നത്.