LiveTV

Live

UAE

കുറ്റവാളികളുടെ കെെമാറ്റത്തിന് നടപടി ശക്തമാക്കിയെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ

മീഡിയാ വണിന് അനുവദിച്ച അഭിമുഖത്തിലാണ് കോൺസുൽ ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.

കുറ്റവാളികളുടെ കെെമാറ്റത്തിന് നടപടി ശക്തമാക്കിയെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ

കുറ്റവാളികളുടെ കൈമാറ്റ കരാർ കാര്യക്ഷമമായി നടപ്പാക്കാൻ ഗൗരവപൂർണമായ നീക്കങ്ങൾ ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ നടന്നു വരുന്നതായി ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി. കോവിഡ് പ്രതിസന്ധി കാലത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ ഇന്ത്യൻ സ്ഥാപനങ്ങൾ തയാറാകണമെന്നും അദ്ദേഹം നിർദേശിച്ചു. മീഡിയാ വണിന് അനുവദിച്ച അഭിമുഖത്തിലാണ് കോൺസുൽ ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.

കുറ്റവാളികെള കണ്ടെത്തി കൈമാറാൻ ഇന്ത്യയിലെയും യു.എ.ഇയിലെയും അന്വേഷണ ഏജൻസികൾ കൃത്യമായ ഏകോപനം നടത്തി വരികയാണെന്ന് ഡോ. അമൻ പുരി പറഞ്ഞു. നിയമം മറികടന്ന് ഒളിച്ചിരിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോവിഡ് പ്രതിസന്ധിമുതലെടുത്ത് തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കാൻ ഇന്ത്യൻ സ്ഥാപനങ്ങൾ മുതിരരുതെന്നും കോൺസുൽ ജനറൽ ഒാർമിപ്പിച്ചു. സ്ഥാപനത്തെ വളർത്തിയ ജീവനക്കാരെ ചേർത്തു പിടിക്കേണ്ട സമയം കൂടിയാണിത്.

രക്ഷിതാക്കളുടെ തൊഴിൽനഷ്ടവും മറ്റും കണക്കിലെടുത്ത് കുട്ടികൾ പരമാവധി ഫീസ് ഇളവ് ഉറപ്പാക്കാൻ വിവിധ ഇന്ത്യൻ സ്കൂളുകളുമായി കോൺസുലേറ്റ് ബന്ധം പുലർത്തി വരികയാണ്.

ഐ.പി.എല്ലിന് വേദിയൊരുക്കാൻ യു.എ.ഇ സന്നദ്ധമായത് ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിെൻറ നിദർശനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.