LiveTV

Live

UAE

അബൂദബിയിലേക്ക് നാളെ മുതൽ കൂടുതൽ നിയന്ത്രണം; പി സി ആർ പരിശോധനാ ഫലം നിർബന്ധം

നിലവിൽ അതിർത്തിയിൽ നടത്തുന്ന ഡി പി ഐ പരിശോധനയിൽ രോഗലക്ഷണില്ലാത്തവർക്ക് അബൂദബിയിലേക്ക് പോകാം. എന്നാൽ, വ്യാഴാഴ്ച മുതൽ ഇത് സാധിക്കില്ല

അബൂദബിയിലേക്ക് നാളെ മുതൽ കൂടുതൽ നിയന്ത്രണം; പി സി ആർ പരിശോധനാ ഫലം നിർബന്ധം

മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ നാളെ മുതൽ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു. പി സി ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ഫലമുള്ളവർക്ക് മാത്രമാകും നാളെ മുതൽ അബൂദബിയിലേക്ക് പ്രവേശനം അനുവദിക്കുക. നിലവിൽ അതിർത്തിയിൽ നടത്തുന്ന ഡി പി ഐ പരിശോധനയിൽ രോഗലക്ഷണില്ലാത്തവർക്ക് അബൂദബിയിലേക്ക് പോകാം. എന്നാൽ, വ്യാഴാഴ്ച മുതൽ ഇത് സാധിക്കില്ല. 48 മണിക്കൂറിനുള്ളിൽ പി സി ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയവർക്ക് അബൂദബിയിലേക്ക് പോകാം. ആറ് ദിവസത്തിനിടയിലെ പി സി ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ഫലമുള്ളവർക്ക് 48 മണിക്കൂറിനിടയിൽ നടത്തിയ ഡി പി ഐ ടെസ്റ്റിൽ രോഗലക്ഷണമില്ലെങ്കിൽ അബൂദബിയിലേക്ക് പോകാം. ആറ് ദിവസം പിന്നിട്ടാൽ പുതിയ പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കൈവശം വേണ്ടിവരും. ദുബൈ-അബൂദബി അതിർത്തിയായ ഗന്തൂത്തിൽ ദിവസം 14,000 മുതൽ 15,000 വരെ ആളുകളാണ് പരിശോനക്ക് വിധേയമാകുന്നത്. അൽഐനിലെ ഹീലി അതിർത്തിയിൽ രണ്ടായിരത്തോളം പേരും അജ്മാനിൽ നാലായിരത്തോളം പേരും പരിശോധനക്ക് വിധേയമാകുന്നുണ്ട്. ഇവിടെ ഡി പി ഐ പരിശോധനക്കും, പി സി ആർ പരിശോധനക്കും സൗകര്യമുണ്ടാകും. എന്നാൽ, അതിർത്തി കടക്കാനുള്ള പി സി ആർ പരിശോധന സൗജന്യമായിരിക്കുമോ എന്നത് വ്യക്തമല്ല. ഡി പി ഐ പരിശോധനക്ക് 50 ദിർഹമാണ് ഈടാക്കുന്നത്. അടുത്തദിവസങ്ങളിൽ ദുബൈ-അൽഐൻ അതിർത്തിയിലും പരിശോധനക്ക് സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.