LiveTV

Live

UAE

കണ്ണൂർ സ്വദേശിയെ ഷാർജയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒരു ഷോപ്പിങ് കേന്ദ്രത്തിന്റെ പാർക്കിങ് ഏരിയയിലായിരുന്നു വാഹനം. കാറിന്റെ എൻജിൻ ഓഫാക്കിയിരുന്നില്ല.

കണ്ണൂർ സ്വദേശിയെ ഷാർജയിൽ കാറിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ സ്വദേശിയെ ഷാർജയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി വട്ടപ്പൊയിൽ സ്വദേശി കണിയാൻ വളപ്പിൽ മുഹമ്മദാണ് മരിച്ചത്. 59 വയസായിരുന്നു. ഒരു ഷോപ്പിങ് കേന്ദ്രത്തിന്റെ പാർക്കിങ് ഏരിയയിലാണ് ഇദ്ദേഹത്തെ കാറിൽ മരിച്ച നിലയിൽ കണ്ടത്. കാറിന്റെ എൻജിൻ ഓഫാക്കിയിരുന്നില്ല. 30 വർഷമായി ഗൾഫിൽ ഡ്രൈവറാണ് ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഷരീഫ. മക്കൾ: മുഷറഫ്, മുഹ്‌സിൻ, മുഹാസിർ, മുഫീദ്, മർവ, മുസ് ഹാസ്. മാതാവ്​: പരേതയായ കുഞ്ഞാമിന. സഹോദരങ്ങൾ: അബദ്​ുറസാഖ്, അബ്​ദുൽ മജീദ്, മൊയ്തു, ഷംസുദ്ദീൻ, ഷൗക്കത്തലി, റുഖിയ, ജമീല.