LiveTV

Live

UAE

ഇൽഫത്ത് കോളജ് അധ്യാപിക ഷാർജയിൽ അന്തരിച്ചു

ഷാർജയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കാൻ മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് എത്തിയതായിരുന്നു

ഇൽഫത്ത് കോളജ് അധ്യാപിക ഷാർജയിൽ അന്തരിച്ചു

തൃശൂർ മതിലകം പുതിയകാവ് ഇൽഫത്ത് വനിതാ കോളജ് അധ്യാപിക സഹീറ ഷാർജയിൽ അന്തരിച്ചു. 33 വയസായിരുന്നു. ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് ഷാർജ കുവൈത്ത് ആശുപത്രിയിലായിരുന്നു മരണം. എടമുട്ടം പാലപ്പെട്ടിവളവിൽ കടമ്പോട്ട് ഷുക്കൂറിന്റെ മകളും ചെന്ത്രാപ്പിന്നി പുതിയവീട്ടിൽ മുഹമ്മദ് ബഷീറിന്റെ ഭാര്യയുമാണ്. ഷാർജയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കാൻ മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് എത്തിയതായിരുന്നു. മൃതദേഹം ഷാർജയിൽ ഖബറടക്കി. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ഫർഹാൻ, ഫൗസാൻ എന്നിവർ മക്കളാണ്.