LiveTV

Live

UAE

കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസിന്‍റെ പ്രത്യേക സർവീസ്

ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു

കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസിന്‍റെ പ്രത്യേക സർവീസ്

ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും അടുത്തദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. പ്രവാസികൾക്ക് നാട്ടിലേക്ക് പോകാനും തിരിച്ചുവരാനും ഈ സർവീസുകൾ പ്രയോജനപ്പെടുത്താം.

ഈമാസം 22, 24, 27, 29, 31 തിയതികളിലാണ് എമിറേറ്റ്സ് ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക സർവീസ് നടത്തുന്നത്. യു.എ.ഇയിൽ കുടങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് മാത്രമായിരിക്കും ഈ വിമാനത്തിൽ നാട്ടിലേക്ക് പോകാൻ കഴിയുക. ഈമാസം 21, 23, 25, 28, 30, സെപ്തംബർ ഒന്ന് തിയതികളിൽ കൊച്ചിയിൽ ദുബൈയിലേക്കും വിമാനമുണ്ടാകും. ഇന്ത്യയിലുള്ള യു.എ.ഇ പൗരൻമാർക്കും, യു.എ.ഇ റെസിഡന്റ് വിസക്കാർക്കും ഈ വിമാനത്തിൽ തിരിച്ചുവരാം. ദുബൈ വിസക്കാരായ പ്രവാസികൾ ജി.ഡി.ആർ.എഫ്.എയുടെയും, മറ്റ് എമിറേറ്റുകളിലുള്ളവർ ഐ.സി.എയുടെയും മുൻകൂർ അനുമതി തേടിയിരിക്കണം.

യു.എ.ഇയിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരും പി.സി.ആർ ടെസ്റ്റിന് വിധേയമാരിക്കണം. ഈമാസം 26 നാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം. 27 ന് ഈ വിമാനം ദുബൈയിലേക്കും തിരികെ സർവീസ് നടത്തും. ബംഗ്ലൂരൂ, മുംബൈ, ഡൽഹി എന്നിവയാണ് എമിറേറ്റ്സ് സർവീസ് പ്രഖ്യാപിച്ച മറ്റ് ഇന്ത്യൻ നഗരങ്ങൾ. യാത്രക്കാർക്ക് എമിറേറ്റ്സിന്റെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം.