LiveTV

Live

UAE

യുഎഇയില്‍ വിദ്യാലയങ്ങൾ തുറക്കൽ; സീനിയർ വിദ്യാർഥികൾക്കു മാത്രമായി ക്ലാസുകൾ പരിമിതപ്പെടുത്താൻ നീക്കം

ആഗസ്റ്റ് 30നാണ് പുതിയ അധ്യയനവർഷം ആരംഭിക്കുക. കുട്ടികളെ സ്കൂളിൽ അയക്കുന്നതിനോട് രക്ഷിതാക്കളിൽ നല്ലൊരു പങ്കും അനുകൂലമല്ല

യുഎഇയില്‍ വിദ്യാലയങ്ങൾ തുറക്കൽ; സീനിയർ വിദ്യാർഥികൾക്കു മാത്രമായി ക്ലാസുകൾ പരിമിതപ്പെടുത്താൻ നീക്കം

ഈ മാസാവസാനം യു.എ.ഇയിൽ വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, സീനിയർ വിദ്യാർഥികൾക്കു മാത്രമായി ക്ലാസുകൾ പരിമിതപ്പെടുത്താൻ നീക്കം. ഷാർജ ഉൾപ്പെടെ വടക്കൻ എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈന് തന്നെയാകും പ്രാധാന്യം നൽകുക. ഡിസംബർ വരെയെങ്കിലും പതിവു രീതിയിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ സാധ്യത കുറവാണന്നാണ് വിലയിരുത്തൽ.

ദുബൈയിലെ വിദ്യാർഥികളെ നേരിട്ട് സ്കൂളിലേക്ക് അയക്കണോ എന്നതു സംബന്ധിച്ച് രക്ഷിതാക്കൾക്ക് തീരുമാനിക്കാമെന്നാണ് ദുബൈ, ഷാർജ ഉൾപ്പെടെ വിവിധ എമിറേറ്റുകളിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. അഞ്ചാം ക്ലാസിനു ചുവടെ ഓൺലൈൻ പഠനം തുടരാനാണ് അജ്മാനിലെ വിദ്യാലയങ്ങളുടെ തീരുമാനം. ഉയർന്ന ക്ലാസുകളിലുള്ളവർക്ക് കോവിഡ് മുൻകരുതൽ സംവിധാനങ്ങളോടെ ക്ലാസുകൾ ആരംഭിക്കാനാണ് ഷാർജ ഇന്ത്യൻ ഹൈസ്കൂൾ മാനേജ്മെറ് തീരുമാനം.

ആഗസ്റ്റ് 30നാണ് പുതിയ അധ്യയനവർഷം ആരംഭിക്കുക. കുട്ടികളെ സ്കൂളിൽ അയക്കുന്നതിനോട് രക്ഷിതാക്കളിൽ നല്ലൊരു പങ്കും അനുകൂലമല്ല. പൂർണമായും ഓൺലൈൻ പഠനം ആഗ്രഹിക്കുന്ന സ്കൂളുകൾക്ക് അതുമായി മുന്നോട്ടുപോകാമെന്നാണ് ദുബൈ അധികൃതർ വ്യക്തമാക്കിയത്.