LiveTV

Live

UAE

ഫ്ലൈദുബൈയില്‍ ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി കോവിഡ് പരിശോധന ആവശ്യമില്ല

ദുരിതത്തിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന നടപടി ആരംഭിച്ചത് മുതൽ ദുബൈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് റാപ്പിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു.

ഫ്ലൈദുബൈയില്‍ ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി കോവിഡ് പരിശോധന ആവശ്യമില്ല

ഫ്ലൈദുബൈ വിമാനത്തിൽ ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി കോവിഡ് പരിശോധന ആവശ്യമില്ല. വിമാനത്താവളത്തിൽ നടത്തിയിരുന്ന റാപിഡ് ടെസ്റ്റാണ് ഒഴിവാക്കിയത്. എന്നാൽ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് യാത്രചെയ്യാൻ നാളെ മുതൽ പിസിആർ പരിശോധ നിർബന്ധമാണ്.

ദുരിതത്തിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന നടപടി ആരംഭിച്ചത് മുതൽ ദുബൈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് റാപ്പിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞദിവസം ഈ പരിശോധന വിമാനത്താവളത്തിൽ നിന്ന് ദുബൈ ശബാബ് അൽഅഹ് ലി ഫുട്ബാൾ ക്ലബിലേക്ക് മാറ്റി. ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് ഫ്ലൈ ദുബൈയുടെ പ്രഖ്യാപനം. ഫ്ലൈദുബൈയിൽ ടിക്കറ്റെടുക്കുന്നവർക്ക് പരിശോധനകളില്ലാതെ മാസ്ക് ധരിച്ച് നാട്ടിലേക്ക് പോകാമെന്നാണ് ട്രാവൽ രംഗത്തുള്ളവർ പറയുന്നത്.

എന്നാൽ, ദുബൈയിൽ നിന്ന് സർവീസ് നടത്തുന്ന മറ്റ് വിമാനകമ്പനികൾ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ല. തന്നെയുമല്ല, അബൂദബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് യാത്രചെയ്യാൻ 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനാ ഫലം നാളെ മുതൽ നിർബന്ധമാക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസും യാത്രക്കാരെ അറിയിച്ചിരുന്നു.