LiveTV

Live

UAE

അബൂദബിയിലും കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വേസ്

സർക്കാർ അംഗീകൃത ലബോറട്ടറികളിൽ യാത്രക്ക് 96 മണിക്കൂർ മുമ്പ് നടത്തിയ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്

അബൂദബിയിലും കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വേസ്

അബൂദബിയില്‍ നിന്ന് പുറപ്പെടുന്ന ഇത്തിഹാദ് എ‌യര്‍വേയ്സിലെ യാത്രക്കാർക്ക് ഞായറാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിലവിൽ സ്വിറ്റ്‌സർലാൻഡ്, യു.കെ തുടങ്ങിയ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലെ യാത്രക്കു മാത്രമായിരുന്നു കോവിഡ് പരിശോധന ഫലം വേണ്ടിയിരുന്നത്.

എന്നാൽ, ഞായറാഴ്ച മുതൽ അബുദബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാർക്കും ബോർഡിങ് പാസ് ലഭിക്കണമെങ്കിൽ യാത്രക്കുമുമ്പ് കോവിഡ്-19 രോഗ മുക്തരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിദേശത്തു നിന്ന് അബൂദബിയിൽ എത്തുന്ന എല്ലാ യാത്രക്കാരും പരിശോധന ഫലം പരിഗണിക്കാതെ 14 ദിവസം സ്വയം ക്വാറൻറീനിൽ കഴിയണമെന്നതും നിർബന്ധമാക്കി.

സർക്കാർ അംഗീകൃത ലബോറട്ടറികളിൽ യാത്രക്ക് 96 മണിക്കൂർ മുമ്പ് നടത്തിയ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. ഇന്ത്യ, പാക്കിസ്ഥാൻ സെക്ടറുകളിൽ നിന്നും പുറപ്പെടുന്നവർ ഇത്തിഹാദ് എയർവേയ്‌സിെൻറ അംഗീകൃത മെഡിക്കൽ സൗകര്യം ഉപയോഗിക്കണം. 12 വയസിൽ താഴെയുള്ള കുട്ടികളെയും ഭിന്നശേഷിക്കാരെയും പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇൻ ബൗണ്ട് വിമാനങ്ങളിലെ യാത്രക്കാർ വിദേശത്തെ ഏതെങ്കിലും അംഗീകൃത ക്ലിനിക്കിൽ പരിശോധന നടത്തുകയും നെഗറ്റീവ് റിപ്പോർട്ട് എയർലൈെൻറ ചെക്ക്-ഇൻ ഡെസ്‌ക് സ്റ്റാഫിന് നൽകുകയും വേണം.