LiveTV

Live

UAE

യു.എ.ഇയിലേക്ക് വരുന്ന പ്രവാസികൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് യാത്ര നിഷേധിക്കുന്നു?

കൊടുങ്ങല്ലൂർ സ്വദേശി ഷാനിഫക്ക് ദുബൈയിലേക്ക് വരാനുള്ള എല്ലാ രേഖകളും കൈവശമുണ്ടായിരുന്നു

യു.എ.ഇയിലേക്ക് വരുന്ന പ്രവാസികൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് യാത്ര നിഷേധിക്കുന്നു?

നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് വരുന്ന പ്രവാസികൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് അകാരണമായി യാത്ര നിഷേധിക്കുന്നു എന്ന പരാതി ശക്തമാകുന്നു. മുഴുവൻ രേഖകൾ കൈവശമുണ്ടായിട്ടും യാത്ര നിഷേധിക്കപ്പെട്ട കുടുംബം മണിക്കൂറുകൾക്ക് ഉള്ളിൽ ഫ്ലൈ ദുബൈ വിമാനത്തിൽ തടസമില്ലാതെ ദുബൈയിൽ മടങ്ങിയെത്തി.

കൊടുങ്ങല്ലൂർ സ്വദേശി ഷാനിഫക്ക് ദുബൈയിലേക്ക് വരാനുള്ള എല്ലാ രേഖകളും കൈവശമുണ്ടായിരുന്നു. ടിക്കറ്റ്, 96 മണിക്കൂറിനുളളിലെ കോവിഡ് പരിശോധനാഫലം, ജി.ഡി.എഫ്.ആർ.എയുടെ അനുമതി അങ്ങനെ വേണ്ടതെല്ലാം. പക്ഷെ, ഉമ്മുൽഖുവൈനിലുള്ള ഭർത്താവിന്റെയും മകന്റെയും അടുത്തേക്ക് പുറപ്പെട്ട ഇവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് യാത്ര നിഷേധിച്ചു.

യാത്ര ചെയ്യാൻ യു.എ.ഇ എ.പി.ഐ സെന്ററിന്റെ അനുമതിയില്ല എന്നൊരു രേഖയാണ് ഇവർക്ക് കൈമാറിയത്. എന്നാൽ, കോവിഡ് ഫലത്തിന്റെ കാലാവധി തീരും മുമ്പേ ഫ്ലൈ ദുബൈ വിമാനത്തിൽ ടിക്കറ്റെടുത്ത് ഷാനിഫ ദുബൈയിലിറങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന് മാത്രം എന്തായിരുന്നു തടസം എന്നാണ് ഈ കുടുംബം ചോദിക്കുന്നത്.

ഇത് ഷാനിഫയുടെ മാത്രം അനുഭവമല്ല. പലർക്കും ഇത്തരത്തിൽ യാത്ര നിഷേധിക്കപ്പെട്ട അനുഭവമുണ്ട്. ഇല്ലാത്ത കാരണത്തിന്റെ പേരിൽ യാത്ര നിഷേധിച്ചു എന്നാരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഇവർ.