LiveTV

Live

UAE

ഇന്ത്യ-യു.എ.ഇ; സന്ദര്‍ശക വിസക്കാരുടെ മടങ്ങിവരവിനുള്ള തടസം നീങ്ങുന്നു

അടുത്ത ദിവസങ്ങളിൽ തന്നെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ അംബാസഡർ പവൻ കപൂർ

ഇന്ത്യ-യു.എ.ഇ; സന്ദര്‍ശക വിസക്കാരുടെ മടങ്ങിവരവിനുള്ള തടസം നീങ്ങുന്നു

വിസിറ്റിങ് വിസയിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വരാൻ തയാറയി നിൽക്കുന്നവർക്ക് ഉടൻ മടങ്ങിയെത്താനാകുമെന്ന് പ്രതീക്ഷ. കേന്ദ്ര സർക്കാരിൻെറ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നൂറുകണക്കിനാളുകളാണ് യു.എ.ഇയിലേക്ക് വരാൻ കഴിയാതെ കുടുങ്ങിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അടുത്ത ദിവസങ്ങളിൽ തന്നെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകുമെന്നാണ് പ്രതീക്ഷയെന്നും യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ച. അനുമതി ലഭിച്ചു മാത്രമെ യാത്രക്കാർ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വിസിറ്റിങ് വിസയുമായി യാത്ര ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ തടയുന്ന സംഭവങ്ങൾ പതിവായതോടെയാണ് അംബാസിഡറുടെ പ്രസ്താവന.

ജോലി അന്വേഷിച്ച് വരുന്നവർ വിസിറ്റിങ് വിസ എടുത്ത് വരാൻ ശ്രമിക്കേണ്ടതില്ലെന്നും ജോലി ഉറപ്പുള്ളവർ മാത്രം വന്നാൽ മതിയെന്നും കഴിഞ്ഞ ദിവസം പവൻ കപൂർ അറിയിച്ചിരുന്നു.