LiveTV

Live

UAE

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം; മുന്നറിയിപ്പുമായി അബുദബി പൊലീസ്

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാത്തതു കാരണം ആറുമാസത്തിനുള്ളിൽ അബൂദബിയിൽ നടന്നത് പതിമൂവായിരത്തിലേറെ അപകടങ്ങളാണ്

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം; മുന്നറിയിപ്പുമായി അബുദബി പൊലീസ്

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാത്തതു കാരണം ആറുമാസത്തിനുള്ളിൽ അബൂദബിയിൽ നടന്നത് പതിമൂവായിരത്തിലേറെ അപകടങ്ങൾ. നിരന്തര ബോധവത്കരണം നടന്നിട്ടും നിയമലംഘനം തുടരുന്ന സാഹചര്യം കർശനമായി നേരിടുമെന്ന് അബൂദബി പൊലിസ് മുന്നറിയിപ്പ് നൽകി.

അപകടങ്ങളുടെ ആധിക്യം മുൻനിർത്തി കൂടുതൽ ശക്തമായ നടപടികൾക്കാണ് ഇതോടെ അബുദബി പൊലീസ് മുന്നിട്ടിറങ്ങുന്നത്. വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് അബുദബി പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോളിംഗ് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. മുന്നിലെ വാഹനം അപ്രതീക്ഷിതമായി വേഗത കുറക്കുകയോ നിർത്തുകയോ ചെയ്യുന്നതാണ് പല ഘട്ടങ്ങളിലും അപകട സാഹചര്യം രൂപപ്പെടുത്തുന്നത്.

ഈ വർഷം ആദ്യ പകുതിയിൽ മാത്രം 13800ഓളം നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിശ്ചിത അകലം പാലിക്കാത്തവർക്ക് ഫൈനും ബ്ലാക് പോയിന്റുകളുമാണ് ശിക്ഷ.