LiveTV

Live

UAE

ഇ-പഠനമോ ക്ലാസ് റൂം പഠനമോ ? രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ദുബെെ

പൂർണമായും ഓൺലൈൻ പഠനം ആഗ്രഹിക്കുന്ന സ്കൂളുകൾക്ക് അതുമായി മുന്നോട്ടുപോകാം

ഇ-പഠനമോ ക്ലാസ് റൂം പഠനമോ ? രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ദുബെെ

ദുബൈയിലെ വിദ്യാർഥികളെ നേരിട്ട് സ്കൂളിലേക്ക് അയക്കണോ എന്നതു സംബന്ധിച്ച് രക്ഷിതാക്കൾക്ക് തീരുമാനിക്കാമെന്ന് അധികൃതർ. ആഗസ്റ്റ് 30ന് പുതിയ അധ്യയനവർഷം ആരംഭിക്കുന്നതോടെ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കാനാണ് തീരുമാനം. എന്നാൽ, ചില രക്ഷിതാക്കൾ ഇക്കാര്യത്തിൽ ആശങ്ക പക്രടിപ്പിച്ച സാഹചര്യത്തിലാണ് അധികൃതർ നയം വ്യക്തമാക്കിയത്.

ദുബെെ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെൻറ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മക്കളെ സ്കൂളുകളിലേക്കയക്കാൻ താൽപര്യമില്ലാത്ത രക്ഷിതാക്കൾക്ക് ഗുണം ചെയ്യുന്നതാണ് പുതിയ തീരുമാനം.

താൽകാലികമാണ് ഈ സൗകര്യമെന്നാണ് കെ.എച്ച്.ഡി.എയുടെ സർക്കുലറിൽ പറയുന്നത്. എത്ര നാളത്തേക്ക് എനന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. പൂർണമായും ഓൺലൈൻ പഠനം ആഗ്രഹിക്കുന്ന സ്കൂളുകൾക്ക് അതുമായി മുന്നോട്ടുപോകാം. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് വ്യത്യസ്തമായ അഭിപ്രായമാണ്. അതിനാലാണ് അവർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ അവസരം നൽകിയതെന്നും അധികൃതർ പറഞ്ഞു.

അബൂദബിയിലെ വിദ്യാർഥികൾക്കും ഇത്തരം നിർദേശം നൽകിയിരുന്നു. എന്നാൽ, യു.എ.ഇ വിദ്യാഭ്യാസ വകുപ്പും ഷാർജയിലെ സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ അറിയിപ്പ് നൽകിയിട്ടില്ല.