LiveTV

Live

UAE

കെ.എം.സി.സി ഷാര്‍ജ - ദുബൈ ഘടകങ്ങളിലെ ഭിന്നത; അബ്ദുൽ ഖാദറിനെ പദവികളില്‍ നിന്ന് നീക്കി

ഷാർജയിലെയും ദുബൈയിലെയും വിമാന ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് കെ.എം.സി.സിയിൽ രൂപപ്പെട്ട ഭിന്നത തീർക്കാൻ ഊര്‍ജ്ജിത നീക്കം.

കെ.എം.സി.സി ഷാര്‍ജ - ദുബൈ
ഘടകങ്ങളിലെ ഭിന്നത; അബ്ദുൽ ഖാദറിനെ പദവികളില്‍ നിന്ന് നീക്കി

ഷാർജയിലെയും ദുബൈയിലെയും വിമാന ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് കെ.എം.സി.സിയിൽ രൂപപ്പെട്ട ഭിന്നത തീർക്കാൻ ഊര്‍ജ്ജിത നീക്കം. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് സംഘടനയുടെ എല്ലാ പദവികളിൽ നിന്നും അബ്ദുൽ ഖാദർ ചക്കനാത്തിനെ മാറ്റി.

ലാഭം മുന്നിൽകണ്ട് ദുബൈ കെ.എം.സി.സിയുടെ ചാർേട്ടഡ് വിമാനസർവീസ് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ഷാർജ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ തളങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ ഘടകം പ്രവർത്തക സമിതി യോഗമാണ് ഖാദറിനെ പദവികളിൽ നിന്ന് മാറ്റിയത്. കെ.ടി.കെ മൂസയെ ജനറൽ സെക്രട്ടറിയായി സ്ഥിരപ്പെടുത്തിയതായും കെ.എം.സി.സി അറിയിച്ചു.

ട്രാവൽ ഏജൻസികൾക്ക് ഇരുട്ടടിയായി കെ.എം.സി.സി ടിക്കറ്റ് കച്ചവടം നടത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് ദുബൈ-ഷാർജ കമ്മിറ്റികൾ തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമായത്.