LiveTV

Live

UAE

ചൊവ്വാ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്ര സംഘത്തിന് ആദരം അര്‍പ്പിച്ച് യു.എ.ഇ

വികസന ഭാവിയിലേക്കുള്ള വൻ കുതിപ്പിനാണ് ചൊവ്വാ ദൗത്യത്തിലൂടെ രാജ്യം തുടക്കമിട്ടതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും പറഞ്ഞു

ചൊവ്വാ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്ര സംഘത്തിന് ആദരം അര്‍പ്പിച്ച്  യു.എ.ഇ

ചൊവ്വാ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്ര സംഘത്തെ പെരുന്നാൾ ദിനത്തിൽ യു.എ.ഇ ആദരിച്ചു. രാഷ്ട്ര ശിൽപി ശൈഖ് സായിദിൻെറ സ്വപ്നസാക്ഷാത്കാരം കൂടിയാണ് വിജയകരമായ ചൊവ്വാദൗത്യമെന്ന് നേതാക്കൾ വ്യക്തമാക്കി. അറബ് ലോകത്തിൻറെ ആത്മവീര്യം ഉയർത്തി പിടിക്കാനുള്ള ദൗത്യമെന്ന നിലക്ക് കൂടിയാണ് യു.എ.ഇ ഇതിനെ വിലയിരുത്തുന്നത്.

അബൂദബി ഖസർ അൽ വതനിൽ ആയിരുന്നു ആദരിക്കൽ ചടങ്ങ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസ‍ർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആദരിക്കൽ.

ശാസ്ത്രജ്ഞർ, എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെട്ട സംഘത്തെയാണ് ആദരിച്ചത്. വികസന ഭാവിയിലേക്കുള്ള വൻ കുതിപ്പിനാണ് ചൊവ്വാ ദൗത്യത്തിലൂടെ രാജ്യം തുടക്കമിട്ടതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. ബഹിരാകാശ മേഖലയിൽ അറബ് മേഖലയുടെ വൻ നേട്ടമാണ് ചൊവ്വാ പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ജൂലൈ 20നാണ് ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു യു.എ.ഇയുടെ ചൊവ്വാ പേടകം വിക്ഷേപിച്ചത്.