LiveTV

Live

UAE

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് കൂടുതൽ വിമാനങ്ങൾ

നാളെ മുതൽ ആഗസ്റ്റ് 15 വരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പ്രഖ്യാപിച്ചത്

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് കൂടുതൽ വിമാനങ്ങൾ

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. നാളെ മുതൽ ആഗസ്റ്റ് 15 വരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് 48 വിമാനങ്ങൾ ഈ ദിവസങ്ങളിൽ സർവീസ് നടത്തും. യു എ ഇ റെസിഡന്‍റ് വിസയുള്ളവർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക

വന്ദേഭാരത് മിഷന്‍റെ ഭാഗമായാണ് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചെത്താൻ വിമാനങ്ങൾ പ്രഖ്യാപിച്ചത്. വിവിധ ദിവസങ്ങളിലായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും സർവീസുകളുണ്ട്. ദുബൈ, അബൂദബി, ഷാർജ വിമാനത്താവളങ്ങളിലേക്കാണ് സർവീസ് നടത്തുക. ആഗസ്റ്റ് ഒന്ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് രണ്ട് വിമാനങ്ങളുണ്ട്. അന്ന് കോഴിക്കോട് നിന്ന് അബൂദബിയിലേക്കും, കണ്ണൂരിൽ നിന്ന് ദുബൈയിലേക്കും സർവീസുണ്ട്. യു എ ഇ റെസിഡന്‍റ് വിസയുള്ളവർക്ക് മാത്രമേ യാത്ര അനുവദിക്കൂ. പുറമെ, ഐസിഎ, അല്ലെങ്കിൽ ജി.ഡി.ആർ.എഫ്.എ അനുമതിയുണ്ടാകണം. 96 മണിക്കൂറിനുള്ള അംഗീകൃത ലാബുകളിൽ നടത്തിയ പി സി ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആണെന്ന രേഖയും നി ർബന്ധമാണ്. ഈമാസം 12 നാണ് നാട്ടിൽ നിന്ന് വിമാനങ്ങൾ യു.എ.ഇയിലേക്ക് തിരിച്ചുവന്ന് തുടങ്ങിയത്.