LiveTV

Live

UAE

മിഷൻ വിങ്സ് ഓഫ് കംപാഷൻ; രണ്ടാം ഘട്ടത്തിലെ ആദ്യ സംഘം നാടണഞ്ഞു

വിമാനത്തില്‍ 50 പേരാണ് ഈ പദ്ധതി വഴി നാട്ടിലേക്ക് മടങ്ങിയത്

മിഷൻ വിങ്സ് ഓഫ് കംപാഷൻ; രണ്ടാം ഘട്ടത്തിലെ ആദ്യ സംഘം നാടണഞ്ഞു

ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ മീഡിയവണും ഗൾഫ് മാധ്യമവും തുടക്കമിട്ട മിഷൻ വിങ്സ് ഓഫ് കംപാഷൻ രണ്ടാം ഘട്ടത്തിലെ ആദ്യ സംഘം കോഴിക്കോട്ടെത്തി. ഉച്ചക്ക് രണ്ടിന് ദുബൈയിൽ നിന്ന് തിരിച്ച വിമാനത്തില്‍ 50 പേരാണ് ഈ പദ്ധതി വഴി നാട്ടിലേക്ക് മടങ്ങിയത്.

വന്ദേഭാരത് വിമാനങ്ങളിലും ചാർട്ടേഡ് വിമാനത്തിലുമായി യു.എ.ഇയിൽ നിന്ന് മാത്രം 250 യാത്രക്കാരെയാണ് ആദ്യഘട്ടത്തിൽ ഉദാരമതികളുടെ സഹകരണത്തോടെ മിഷൻ വിങ്സ് ഓഫ് കംപാഷൻ നാട്ടിലെത്തിച്ചത്. ഇതിന് പുറമെയാണ് രണ്ടാംഘട്ടത്തിൽ രജിസ്റ്റര്‍ ചെയ്തവരിൽ നിന്ന് തെരഞ്ഞെടുത്ത 50 പേർക്ക് കൂടി യാത്രാസംവിധാനം ഏർപ്പെടുത്തിയത്. കാലാവധി പിന്നിട്ടതിനാൽ ദുരിതത്തിലായ നിരവധി പേരും ഇവരിലുൾപ്പെടും.

വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉദാരതയിലൂടെ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന് യു.എ.ഇയിലെ ഗൾഫ് മാധ്യമം മീഡിയാ വൺ കേർഡിനേഷൻ സമിതി കൺവീനർ അബ്ദുസ്സലാം ഒലയാട്ട് പറഞ്ഞു

യാത്രക്കാർക്ക് വേണ്ട സുരക്ഷാ കിറ്റുകൾ വെൽഫിറ്റ് സ്ഥാപനമാണ് കൈമാറിയത്. മിഷൻ വിങ്സ് ഓഫ് കംപാഷന്‍റെ അന്തിമ ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു