LiveTV

Live

UAE

ഒറ്റ സ്പോൺസര്‍ക്ക് കീഴില്‍ 41 വര്‍ഷ പ്രവാസം; കുഞ്ഞിമോന്‍ ഇനി നാട്ടിലേക്ക്..

1981ൽ 21-ാം വയസിൽ ആരംഭിച്ചതാണ് പ്രവാസജീവിതം

ഒറ്റ സ്പോൺസര്‍ക്ക് കീഴില്‍ 41 വര്‍ഷ പ്രവാസം; കുഞ്ഞിമോന്‍ ഇനി നാട്ടിലേക്ക്..

ഒരേ സ്പോൺസർക്ക് കീഴിൽ നാല് പതിറ്റാണ്ടിലേറെ പിന്നിട്ട കുഞ്ഞിമോന്‍ എരമംഗലം പ്രവാസലോകത്തു നിന്ന് നാട്ടിലേക്ക് മടങ്ങുന്നു. അറബ് വീട്ടിലെ ജോലി തിരക്കുകൾക്കിടയിലും ജീവകാരുണ്യ മേഖലയിൽ സജീവമാണ് ഈ ഏറനാടൻ പ്രവാസി.

ദുബൈയിലെ അല്‍മത്‌റൂഷി കുടുംബത്തിെന്‍റെ പ്രിയപ്പെട്ട ജോലിക്കാരനാണ് കുഞ്ഞിമോൻ എരമംഗലം. 1981ൽ 21-ാം വയസിൽ ആരംഭിച്ചതാണ് പ്രവാസജീവിതം. ഒരേ സ്‌പോണ്‍സര്‍ക്ക് ചുവടെയുള്ള 41 വര്‍ഷം നീണ്ട ജോലിക്കിടയിൽ ഒരിക്കല്‍ പോലും യതൊരുവിധ അസ്വാരസ്യവും ഉണ്ടായില്ല. പല തുറകളിൽ ഉന്നത ജോലികളിൽ ഏർപ്പെട്ട കുടുംബാംഗങ്ങൾക്കൊക്കെയും കുഞ്ഞുമോൻ പ്രിയപ്പെട്ടവനാണ്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഉൾപ്പെടെയുള്ളവർ ഈ വീട്ടിൽ അതിഥികളായി വന്നപ്പോൾ നേരിൽ കാണാൻ സാധിച്ചതും വലിയ ഭാഗ്യമായി കുഞ്ഞുമോൻ ഓർമ്മിക്കുന്നു.

ജോലി തീർന്നാൽ ബാക്കി സമയം സേവന പ്രവർത്തനം. ഇതാണ് പതിറ്റാണ്ടുകളായി കുഞ്ഞിമോന്‍റെ ലൈൻ. മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനും സാരഥിയുമാണ്.

വയസ് 62ൽ എത്തിനിൽക്കെ, ഇനി നാട്ടിൽ കുടുംബത്തിനൊപ്പം ചെലവിടാനുള്ള ആഗ്രഹമാണ് പ്രവാസം വെടിയാൻ കുഞ്ഞിമോനെ പ്രേരിപ്പിക്കുന്നത്.