LiveTV

Live

UAE

അബൂദബിയിൽ കോവിഡ് പരിശോധന ഫലം തിരുത്തിയ 102 പേർ പിടിയില്‍

കോവിഡ് ബാധിതർക്ക് പ്രവേശന വിലക്കുള്ള അബൂദബിയിലേക്ക് കടക്കാൻ എസ് എം എസ് സന്ദേശം തിരുത്തിയവരാണ് പിടിയിലായത്

അബൂദബിയിൽ കോവിഡ് പരിശോധന ഫലം തിരുത്തിയ 102 പേർ പിടിയില്‍

അബൂദബിയിൽ കോവിഡ് പരിശോധന ഫലം തിരുത്തിയ 102 പേർ പിടിയിലായി. കോവിഡ് ബാധിതർക്ക് പ്രവേശന വിലക്കുള്ള അബൂദബിയിലേക്ക് കടക്കാൻ എസ് എം എസ് സന്ദേശം തിരുത്തിയവരാണ് പിടിയിലായത്.മെഡിക്കൽ രേഖകൾ തിരുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പിടിയിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് ഫെഡറൽ ദുരന്തനിവാരണ സസമിതി ആക്ടിങ് ഡയറക്ടർ സലിം അൽ സഅ നന്ദി അറിയിച്ചു.

കോവിഡ് പോസറ്റീവാണ് എന്ന എസ് എം എസ് സന്ദേശം തിരുത്തി അതിർത്തിയിൽ കാണിച്ച് അബൂദബിയിലേക്ക് കടന്നവരാണ് പിടിയിലായ 102 പേരും. മെഡിക്കൽ ഫലത്തിൽ തിരിമറി നടത്തിയ മുഴുവൻ പേരെയും പിടികൂടി നിയമത്തിന് മുന്നിലെത്തിച്ചിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മെഡിക്കൾ രേഖകൾ എസ് എം എസായാലും മറ്റേതെങ്കിലും ഇലക്ട്രോണിക് മാർഗമുള്ളതായാലും അവയിൽ മാറ്റം വരുത്തുന്നതും, നശിപ്പിക്കുന്നതും, അനുമതിയില്ലാതെ വെളിപ്പെടുത്തുന്നതും താൽകാലിക തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ട്വീറ്റിലൂടെ അറിയിച്ചു. ഒരു സാഹചര്യത്തിലും മെഡിക്കൽ രേഖകൾ തിരുത്താൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.