LiveTV

Live

UAE

50 ലക്ഷം രൂപയുടെ ജീവകാരുണ്യ പദ്ധതികൾ പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിലിന്റെ 25 വാര്‍ഷികം

ഇതിന്റെ ഭാഗമായി ഒരുക്കിയ വെബിനാറിൽ ലോകത്തിെന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് നേതാക്കൾ പങ്കെടുത്തു

50 ലക്ഷം രൂപയുടെ ജീവകാരുണ്യ പദ്ധതികൾ പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിലിന്റെ 25 വാര്‍ഷികം

വേൾഡ് മലയാളി കൗൺസിലിന്റെ 25ാം വാർഷികാഘോഷം വേറിട്ടതായി. 50 ലക്ഷം രൂപയുടെ ജീവകാരുണ്യ പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ആഘോഷം. ഇതിന്റെ ഭാഗമായി ഒരുക്കിയ വെബിനാറിൽ ലോകത്തിെന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് നേതാക്കൾ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ പി.എ ഇബ്രാഹിം ഹാജി ഇരുപത്തിയഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റ് റീജ്യൻ പ്രസിഡന്‍റ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീർ, ഡേവിസ് ചിറമ്മൽ അച്ഛൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

കോഴിക്കോട് കേന്ദ്രമായ എം.വി.ആർ കാൻസർ സെന്‍റര്‍ ഭാഗമായി രോഗികൾക്കും ബന്ധുക്കൾക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കാൻ സി.എച്ച് സെൻറർ നിർമിക്കുന്ന കെട്ടിടത്തിന് 25 ലക്ഷം രൂപ വേൾഡ് മലയാളി കൗൺസിൽ കൈമാറും. കെട്ടിടത്തിലെ 5 മുറികളുടെ നിർമാണം സംഘടന ഏറ്റെടുക്കുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ പി.എ ഇബ്രാഹിം ഹാജി അറിയിച്ചു. ഡേവിഡ് ചിറമ്മൽ അച്ഛൻ ആവിഷ്കരിച്ച വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിക്ക് 25 ലക്ഷം രൂപ കൈമാറുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജോൺ മത്തായി അറിയിച്ചു. വെബിനാറിന്‍റെ ഭാഗമായി വിവിധ സംഗീത പരിപാടികളും അരങ്ങേറി