LiveTV

Live

UAE

അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം മണിക്കൂറുകൾക്കുള്ളിൽ ആകാശത്തേക്ക് ഉയരും

രണ്ട് തവണ മാറ്റിവെച്ച ദൗത്യമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്

അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം മണിക്കൂറുകൾക്കുള്ളിൽ ആകാശത്തേക്ക് ഉയരും

അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകമായ ഹോപ്പ് പ്രോബ് മണിക്കൂറുകൾക്കുള്ളിൽ ആകാശത്തേക്ക് ഉയരും. ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് ഇന്ന് രാത്രി യു.എ.ഇ സമയം 1.58നാണ് ഹോപ്പ് പ്രോബ് എന്ന് പേരിട്ട പേടകം വിക്ഷേപിക്കുക. ഇതിനായുള്ള കൗണ്ട്ഡൗൺ പുരോഗമിക്കുകയാണ്.

രണ്ട് തവണ മാറ്റിവെച്ച ദൗത്യമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നേരത്തെ, ജൂലൈ 15നും 17നുമായിരുന്നു ഹോപ്പിൻറെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ജപ്പാനിലെ തനേഗാഷിമ ഐലൻഡിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നായിരുന്നു മുമ്പ് രണ്ട് തവണയും വിക്ഷേപണം നീട്ടിവെച്ചത്.

ഫെബ്രുവരിയിലാണ് ഹോപ്പ് ചൊവ്വയിൽ എത്തുക. ദുബൈയിൽ നിർമിച്ച ഉപഗ്രഹം രണ്ട് മാസം മുമ്പാണ് ജപ്പാനിൽ എത്തിച്ചത്. എം.എച്ച്.ഐ എച്ച്.ടു.എ റോക്കറ്റ് ഹോപ്പിനെ വഹിക്കും. ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കുക വഴി കാലാവസ്ഥ മാറ്റങ്ങൾ നിരീക്ഷിക്കാനും ആഗോള കാലാവസ്ഥാ ഭൂപടം മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് ഹോപ്പിൻെറ പ്രയാണം.